മുംബൈ: ഓഗസ്റ്റ് 31ന് വസായ് വെസ്‌റ്റിലെ ആനന്ദ് നഗറിലുള്ള വിശ്വകർമ ഹാളിൽ സനാതന ധർമസഭ സംഘടിപ്പിക്കുന്ന ശ്രീമുത്തപ്പൻ പുത്തരിവെള്ളാട്ടതിന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു.
വസായ് ശബരിഗിരി ശ്രീ അയ്യപ്പ ക്ഷേത്ര സന്നിധിയിൽ വച്ച് ക്ഷേത്ര ഭരണ സമിതി മുൻ പ്രസിഡന്‍റും ഗുരുസ്വാമിയുമായ എം.എസ്. നായരാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ക്ഷേത്ര ഭരണ സമിതി പ്രസിഡന്‍റ് പി.എസ്. രാജൻ ഏറ്റുവാങ്ങി.
ചടങ്ങിൽ വസായ് സനാതന ധർമസഭ അധ്യക്ഷൻ കെ.ബി. ഉത്തംകുമാർ, ടി.എസ്.ആർ. നായർ തുടങ്ങിയവരും പങ്കെടുത്തു.