ശ്രീനാരായണ മന്ദിരസമിതി ഗുരുജയന്തി ആഘോഷം 25 നു ചെമ്പൂരിൽ  
Mumbai

ശ്രീനാരായണ മന്ദിരസമിതി ഗുരുജയന്തി ആഘോഷം 25 നു ചെമ്പൂരിൽ

വിശേഷാൽ പൂജകൾ, ഗുരുദേവകൃതി പാരായണം, പ്രഭാഷണം, മഹാപ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും.

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ 170 - ആമതു ഗുരുദേവജയന്തി ആഘോഷം വിവിധ പരിപാടികളോടെ ഓഗസ്റ്റ് 25 നു സമിതിയുടെ ആസ്ഥാനത്ത് ആഘോഷിക്കുമെന്നു മന്ദിര സമിതി പ്രസിഡണ്ട് എം. ഐ. ദാമോദരൻ, ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ് എന്നിവർ അറിയിച്ചു.ചതയദിനമായ ആഗസ്റ്റ് 20 നു ചൊവ്വാഴ്ച രാവിലെ 9 നു സമിതി ആസ്ഥാനമായ ചെമ്പൂർ കോംപ്ലക്സിൽ പീതപതാക ഉയരുന്നതോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് സമിതിയുടെ 41 യൂണിറ്റുകളിലും ഗുരുദേവ ജയന്തി ആഘോഷ പരിപാടികൾ നടക്കും.

വിശേഷാൽ പൂജകൾ, ഗുരുദേവകൃതി പാരായണം, പ്രഭാഷണം, മഹാപ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഓരോ യൂണിറ്റുകളിലെയും പരിപാടികളുടെ വിശദവിവരങ്ങൾ അറിയുന്നതിന് അതാതു യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ് അറിയിച്ചു. 25 നു രാവിലെ 8 .30 നു ചെമ്പൂർ പി. എൽ. ലോഖണ്ഡേ മാർഗിലെ ശ്രീനാരായണ നഗറിൽ നടക്കുന്ന ഗുരുപൂജയോടും സമൂഹ പ്രാർത്ഥനയോടും സമിതിയുടെ ആഘോഷ പരിപാടികൾ ആരംഭിക്കും.

10 നു സമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരന്‍റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ശിവഗിരി മഠം പ്രതിനിധി സ്വാമി ബോധിതീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തും. മഹാരാഷ്ട്ര ഗവണ്മെന്‍റിന്‍റെ ധനകാര്യ വകുപ്പ് സെക്രട്ടറി എ. ഷൈല ഐ. എ. എസ്. മുഖ്യാതിഥിയായിരിക്കും.സമ്മേളനത്തിൽ സമിതി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യും. ഇതിലേക്കുള്ള അപേക്ഷകളും സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റുകളും അതാത് യൂണിറ്റ് സെക്രട്ടറിമാർ മുഖേന ഓഗസ്റ്റ് 20 നോ അതിനു മുൻപോ സമിതിയുടെ ചെമ്പൂർ ഓഫിസിലോ ഗുരുദേവഗിരി ഓഫിസിലോ ലഭിച്ചിരിക്കേണ്ടതാണ്.

ഒരു മണിമുതൽ ചതയ സദ്യ. 2 മുതൽ സമിതിയുടെ 41 യൂണിറ്റുകളിൽ നിന്നുള്ളവരുടെ തെരഞ്ഞെടുക്കപ്പെട്ട ക്ലാസിക്കൽ, നോൺ ക്ലാസ്സിക്കൽ വിഭാഗങ്ങളിലുള്ള കലാപരിപാടികളുടെ മത്സരം നടക്കും. ഫോൺ: 9326665797 .

സിപിഎമ്മിന് ചേലക്കര കിട്ടണം; പാലക്കാടും

പ്രിയങ്ക വയനാട്ടിൽ‌, പത്രികാ സമർപ്പണം ബുധനാഴ്ച

ആര്യയ്ക്കും സച്ചിൻദേവിനും പൊലീസിന്‍റെ ക്ലീൻചിറ്റ്; ബസിന്‍റെ വാതിൽ തുറന്ന് നൽകിയത് യദു

കനത്ത മഴ: ബുധനാഴ്ച ബംഗളൂരുവിലെ സ്കൂളുകൾക്ക് അവധി

മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക? മറ്റ് മതങ്ങൾക്ക് വിലക്ക് ബാധകമാണോ? ആഞ്ഞടിച്ച് സുപ്രീം കോടതി