Mumbai

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ബുധനാഴ്ച ചതയദിനാഘോഷം

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്ററുകളിലും നടക്കുന്ന പൂജയുടെ വിശദവിവരങ്ങൾ അറിയാൻ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടാം

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു ബുധനാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം, പ്രഭാഷണം.

ദാദർ ഓഫിസ്: വൈകീട്ട് 6 .30നു നവീൻ ആഷാ, 126, ദാദാ സാഹേബ് ഫാൽക്കെ റോഡ്, മുംബൈ- 14 ഫോൺ: 9619851404

ഗുരുദേവഗിരി: രാവിലെ 6 .45നു ഗുരുപൂജ, 9 മുതൽ ഗുരുഭാഗവത പാരായണം, നെയ്‌വിളക്ക് അർച്ചന, വൈകീട്ട് 6.45നു വിശേഷാൽ ഗുരുപൂജ, തുടർന്ന് ദീപാരാധന, 7.15 മുതൽ രാമായണമാസാചരണത്തിന്റെ ഭാഗമായുള്ള ഭഗവതി സേവ. തുടർന്ന് മഹാപ്രസാദം. ഫോൺ: 7304085880 , 9004143880

വസായ്: ഗുരുസെന്ററിൽ രാവിലെ 9 .30നു മഹാ ഗുരുപൂജ, തുടർന്ന് സമൂഹ പ്രാർഥന, ഗുരുദേവകൃതി പാരായണം, വൈകീട്ട് 6:30 നു മഹാഗുരുപൂജ, ഗുരുഭാഗവത പരായണം, അർച്ചന, സമൂഹ പ്രാർഥന. പ്രഭാഷണം, മഹാപ്രസാദം. ഫോൺ: 9833356861

വാശി: ഗുരുസെന്ററിൽ രാവിലെ 6 .30 നു ഗുരുപൂജ, വൈകീട്ട് 6 .30 നു ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, 7 .15 മുതൽ സമൂഹ പ്രാർഥന, 7.30 മുതൽ "ഞാനറിഞ്ഞ ഗുരു" സ്വാനുഭവ വിവരണം. 8 .15നു മഹാപ്രസാദം. ഫോൺ: 9869253770.

.കാമോത്തേ: ഗുരു സെന്ററിൽ വൈകീട്ട് 5.30നു വിശേഷാൽ ചതയ പൂജ, സമൂഹ പ്രാർഥന, പ്രഭാഷണം ഫോൺ: 7016223732.

ഖാർഘർ: ഗുരുസെന്ററിൽ രാവിലെ 10നു ദീപാർപ്പണം, തുടർന്ന് ഗുരുഭാഗവത പാരായണം. വൈകീട്ട് 6 .30 മുതൽ ഭജന, 8 .30നു മഹാപ്രസാദം. ഫോൺ: 9819329780 .

ഉൾവെ: രാവിലെ 9 മുതൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, സമൂഹ പ്രാർഥന, മഹാപ്രസാദം. ഫോൺ: 9321251681.

ഉല്ലാസ് നഗർ: ഗുരുസെന്ററിൽ രാവിലെ 6 30 മുതൽ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, ഗുരു പുഷ്പാഞ്ജലി, സർവൈശ്വര്യ പൂജ, ഉച്ചയ്ക്ക് ഗുരു പ്രസാദം. ഫോൺ: 8551963721.

സാക്കിനാക്ക: ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ ഗുരുദേവകൃതികളുടെ പാരായണവും 11 മുതൽ പ്രഭാഷണം. ഒരു മണിക്ക് മഹാപ്രസാദം. ഫോൺ: 9869776018 .

ഡോംബിവലി - താക്കുർളി: വൈകിട്ട് 4 മുതൽ വനിതാ വിഭാഗത്തിൻ്റെ പ്രാർത്ഥന. 7.30 ന് ഗുരു പൂജ, പുഷ്പാര്‍ച്ചന, തുടർന്ന് മഹാ പ്രസാദം. ഫോൺ: 8850561775 .

നല്ലസോപാര: വൈകീട്ട് 3 മുതൽ റെജിമോന്റെ വസതിയിൽ ഗുരുഭാഗവത പാരായണത്തോടെ ആരംഭിക്കും. വിലാസം: സി. 103 , സിദ്ധിവിനായക്‌ കോംപ്ലക്സ്, സ്റ്റേഷൻ റോഡ്, നല്ലസോപാര വെസ്റ്റ്. ഫോൺ: 9699140545 .

താരാപ്പൂർ: വൈകിട്ട് 6.30 ന് താരാപ്പൂർ ആത്മശക്തി നഗറിലുള്ള ഗുരു മന്ദിരത്തിൽ രാവിലെ 9 മുതൽ ഗുരു ഭാഗവത പാരായണം, ചതയപൂജ, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9823263670 .

വിരാർ: രാവിലെ 8 നു ഗുരുപൂജ, 9 മുതൽ ഗുരുഭാഗവത പാരായണം, വൈകീട്ട് 6നു ദീപാരാധന, 6 .30 മുതൽ ഭജന, 7 .15 നു ഗുരുസ്മരണ, തുടർന്ന് പ്രസാദവിതരണം . 9004468232.

മീരാറോഡ്: ഗുരുസെന്ററിൽ വൈകീട്ട് 6 .30 നു ഗുരുപൂജ, ഗുരുദേവകൃതികളുടെ ആലാപനം, അഷ്ടോത്തരാർച്ചന, സബിതാ ബിനുവിന്റെ പ്രഭാഷണം. തുടർന്ന് മഹാപ്രസാദം. ഫോൺ: 9892884522 .

മലാഡ്: കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ വൈകീട്ട് 6 .30 മുതൽ ഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, ഗുരുദേവ കൃതി പാരായണം, പ്രസാദ വിതരണം. ഫോൺ: 9920437595 .

കലംബൊലി: രാവിലെ 6 .30നു ഗുരുപൂജ, 10 .30 മുതൽ ഗുരുഭാഗവത പാരായണം, വൈകീട്ട് 6 .30 നു ഗുരുപൂജ, 7 മുതൽ ഗുരുദേവകൃതി പാരായണം, ഗുരുപൂജ, മഹാപ്രസാദം. ഫോൺ: 8879174144 .

അംബർനാഥ് - ബദലാപ്പൂർ: വൈകീട്ട് 7 മുതൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, ദീപാരാധന, മഹാപ്രസാദം. ഫോൺ: 9226526307 .

ഗോരേഗാവ്: രാവിലെ 7 മുതൽ ഗുരുപൂജ, പുഷ്‌പാഞ്‌ജലി, ഗുരുദേവകൃതി പാരായണം, തുടർന്ന് മഹാപ്രസാദം. ഫോൺ: 9820319239 .

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്ററുകളിലും നടക്കുന്ന പൂജയുടെ വിശദവിവരങ്ങൾ അറിയാൻ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടാം.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...