Mumbai

ആയിരകണക്കിന് പേർക്ക് ദർശനം നൽകി താനെ മുത്തപ്പൻ മഹോത്സവം സമാപിച്ചു

താനെ: ശ്രീ മുത്തപ്പൻ സമിതി താനെയുടെ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 10,11 തീയതികളിലായി നടത്തപ്പെട്ടു.ഫെബ്രുവരി 10 ശനിയാഴ്ച്ച 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിച്ചത്. താനെ വെസ്റ്റ് വാഗ്ലെ എസ്റ്റേറ്റ് ശാന്തി നഗർ മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ടിലാണ് രണ്ടു ദിവസങ്ങളിലായാണ് മുത്തപ്പൻ മഹോത്സവം അരങ്ങേറിയത്. മുംബൈയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മുത്തപ്പൻ സമിതികളിൽ ഒന്നാണ് ശ്രീ മുത്തപ്പൻ സമിതി താനെ.

മുത്തപ്പൻ വെള്ളാട്ടവും അരുളപ്പാടും കാണുന്നതിനും ദർശനം നേടുന്നതിനും വേണ്ടി മുംബൈയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആയിരകണക്കിന് പേരാണ് ഇരു ദിനങ്ങളിലും എത്തി ചേർന്നത്. മഹാപ്രസാദവിതരണവും ഉണ്ടായി. രണ്ടു ദിവസമായി നടന്ന ചടങ്ങുകൾക്ക് മുത്തപ്പൻ സമിതി താനെ ഭാരവാഹികളായ പ്രഹ്ലാദൻ, രാജൻ, പവിത്രൻ,തുടങ്ങിയവർ നേതൃത്വം നൽകി. മുത്തപ്പൻ വെള്ളാട്ടവേദിയിൽ താനെയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു.

വൻ ജന പങ്കാളിത്തം കൊണ്ട് മഹോത്സവം ശ്രദ്ധ ആകർഷിച്ചിരുന്നു ഈ വർഷത്തെ മഹോത്സവം.വർഷം തോറും ഭക്തരുടെ തിരക്ക് കൂടി വരുന്നുണ്ടെങ്കിലും എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തുവാനും ചെയ്യുവാനും, മുത്തപ്പന്റെ അനുഗ്രഹത്താലും എല്ലാവരുടെയും സഹകരണത്താലും നടത്താൻ കഴിയുന്നതായി ശ്രീ മുത്തപ്പൻ സമിതി താനെക്ക് വേണ്ടി ഭാരവാഹികളായ രാജൻ, പ്രഹ്ലാദൻ,പവിത്രൻ എന്നിവർ ഇറക്കിയ സംയുക്ത വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ