പ്രതിഷ്ഠാദിനം 
Mumbai

താനെ ശ്രീനഗർ ശ്രീനാരായണ മന്ദിര സമിതിയുടെ 18-ാമത് പ്രതിഷ്ഠാദിനം നടന്നു

പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് ഗുരു മന്ദിരത്തിൽ പ്രഭാ വലയവും സോപാനത്തിന്‍റെയും ജോലികൾ പൂർത്തിയാക്കിയിരുന്നു.

താനെ: ശ്രീനാരായണ മന്ദിര സമിതി താനെ ശ്രീനഗർ യുണിറ്റിന്‍റെ 18-ാമത് പ്രതിഷ്ഠാദിനം ബുധനാഴ്ച താനെ ശ്രീനഗർ ഗുരു മന്ദിരത്തിൽ വെച്ച് നടത്തപെട്ടു. രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് ഗുരു മന്ദിരത്തിൽ പ്രഭാ വലയവും സോപാനത്തിന്‍റെയും ജോലികൾ പൂർത്തിയാക്കിയിരുന്നു. അതേസമയം ഇന്ന് ഗുരുപൂജ ഗുരുദേവ ഭാഗവത പാരായണം ഭജന പ്രഭാഷണം പുഷ്പാഭിഷേകം, മദ്ധ്യാഹ്ന പൂജ, മഹാ പ്രസാദം,എന്നിവ നടന്നു.

എസ്എൻഎംഎസ് സെക്രട്ടറി ഓ.കെ. പ്രസാദ്, ട്രഷറർ വി.വി. ചന്ദ്രൻ, മറ്റു സോണൽ സെക്രട്ടറിമാർ, താനെ യൂണിറ്റ് സെക്രട്ടറി കെ. കെ. ശശി, സോണൽ സെക്രട്ടറി മുരളീധരൻ, വനിത വിഭാഗം അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ