IPTA 
Mumbai

ലങ്കാലക്ഷ്മിക്ക് അരങ്ങൊരുക്കി ഇപ്റ്റ കേരളയുടെ മുംബൈ ഘടകം

യുദ്ധത്തിൻ്റെ രാഷ്ട്രീയവും പുരുഷാധിപത്യത്തിൻ്റെ മറുവശങ്ങളുമൊക്കെ പറയുന്ന ലങ്കാലക്ഷ്‌മിയില്‍ ഒരു കീഴാള നവോത്ഥാനത്തിന്‍റെ രാവണവായന കൂടിയാണ്

നവിമുംബൈ: സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തിൻ്റെ വായനാവതരണത്തിന് അരങ്ങൊരുക്കി ഇപ്റ്റ കേരളയുടെ മുംബൈ ഘടകം. സി ബി ഡി ബേലാപ്പൂരിലെ സെക്ടർ എട്ടിലെ കൈരളി ഹാളിൽ ജൂലായ് 29 ശനിയാഴ്ച്ച വൈകിട്ടായിരുന്നു നാടകാവതരണം. കൈരളി ആർട്ട്സ്, കൾച്ചറൽ ആന്‍റ് വെൽഫെയർ അസ്സോസിയേഷനുമായി സഹകരിച്ചു നടത്തിയ ശബ്ദ-സംഗീത-ആംഗ്യ-ചലന പരീക്ഷണങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു നാടകാവതരണം.

രാമായണത്തിൻ്റെ ഏകപക്ഷീയമായ വായനയുടെ കാലങ്ങളിൽ നിന്നൊരു മാറി നടത്തവും അധികാരവും സ്വാതന്ത്ര്യവും അടിച്ചമർത്തലുകളും നേർക്കുനേർ വരുന്ന സി എൻ ശ്രീകണ്ഠൻനായരുടെ ലങ്കാലക്ഷ്മിയുടെ പുനർവായനയുമാണ് ഇപ്റ്റ കേരള മുംബൈ നാടകവായനാവതരണത്തിലൂടെ ലക്ഷ്യമിട്ടത്.

ന്യൂബോംബെ കേരളീയ സമാജത്തിന്‍റെ പ്രതിമാസ സാഹിത്യ ചർച്ചാ വേദിയായ അക്ഷരസന്ധ്യയിൽ ജൂൺ 25 നാണ് ആദ്യമായി സി.എൻ. ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന ഇതിഹാസ നാടകത്തിന്‍റെ വായനാവതരണം നടന്നത്.

യുദ്ധത്തിൻ്റെ രാഷ്ട്രീയവും പുരുഷാധിപത്യത്തിൻ്റെ മറുവശങ്ങളുമൊക്കെ പറയുന്ന ലങ്കാലക്ഷ്‌മിയില്‍ ഒരു കീഴാള നവോത്ഥാനത്തിന്‍റെ രാവണവായന കൂടിയാണ്. അത് കൊണ്ട് കൂടിയാണ് ഇപ്റ്റ കേരള മുംബൈ ഘടകം സാധാരണക്കാർക്ക് അധികം സുപരിചിതമല്ലാത്ത ഈ കലാരൂപത്തിന്റെ അവതരണത്തിന് അരങ്ങൊരുക്കിയത്.

പരിചിതമല്ലാത്ത രാവണന്‍റെ മുഖം അനാവൃതമാവുന്ന ഈ നാടകത്തിനു ശബ്ദ-രംഗ ഭാഷ്യമൊരുക്കിയത് മുംബൈയിലെ പ്രമുഖ നാടക പ്രവർത്തകനായ സുരേന്ദ്രബാബുവാണ്. അനിവാര്യമായ ദുരന്തത്തിലേക്ക് നടന്നടുക്കുന്ന ഒരു അസാമാന്യ പ്രതിഭയായി രാവണന്‍ നിറയുന്ന ഈ പ്ലേ റീഡിങ്ങിന് സംഗീതമൊരുക്കിയത് പ്രേംകുമാറാണ്.

രാവണനായി സുരേന്ദ്രബാബു രംഗത്ത് വന്നപ്പോൾ ലങ്കാലക്ഷ്മിയായും സീതയായും മണ്ഡോദരിയായും പകർന്നാടിയത് ശീതൾ ബാലകൃഷ്ണനായിരുന്നു. പ്രഹസ്തൻ, ഹനുമാൻ, മാല്യവാൻ തുടങ്ങിയവരുടെ ശബ്ദങ്ങൾ പകർന്നത് എം ഗിരീഷും വിഭീഷണൻ കുംഭകർണൻ എന്നിവരെ അവതരിപ്പിച്ചത് വിനയൻ കളത്തൂരായിരുന്നു. അംഗദൻ, അതികായൻ എന്നിവരെ അവതരിപ്പിച്ചത് മനോജ് വാര്യരും സരമയെ വേദിയിലെത്തിച്ചത് ഷൈനി പ്രേംലാലായിരുന്നു. നികുംഭനെ ശ്യാംലാലും, വിരൂപാക്ഷനെ അനിൽ പ്രകാശും , സുപാർശ്വനെ കെ പി വിനയനും ഇന്ദ്രജിത്തിനെ എം വി രാമകൃഷ്ണനും അവതരിപ്പിച്ചു. വെളിച്ചം നിയന്ത്രിച്ചത് വേദ് നിരഞ്ജൻ.

തുടർന്ന് നടന്ന ചർച്ചയിൽ ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ രക്ഷാധികാരി ജി വിശ്വനാഥൻ ആമുഖ പ്രഭാഷണം നടത്തി. കേളി രാമചന്ദ്രൻ, മനോജ് മുണ്ടയാട്ട്, സതീശൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡണ്ട് ബിജു കോമത് സ്വാഗതവും സെക്രട്ടറി പി ആർ സഞ്ജയ് നന്ദിയും പറഞ്ഞു.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും

റഹ്മാന് ആരുമായും ബന്ധമില്ല, ദയവു ചെയ്ത് അദ്ദേഹത്തെക്കുറിച്ച് ഇല്ലാക്കഥ പറയരുത്; പ്രതികരിച്ച് സൈറ ബാനു

മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നു; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഫോർട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ഇതാദ്യം