പ്രതി വോട്ടിംഗ് മെഷിൻ കത്തിക്കാൻ ശ്രമിക്കുന്നു 
Mumbai

പോളിങ്ങിനിടെ വോട്ടിങ് മെഷീൻ കത്തിക്കാൻ ശ്രമിച്ചയാൾ കസ്റ്റഡിയിൽ

മുംബൈ: മഹാരാഷ്ട്രയിൽ മൂന്നാം ഘട്ട തെരെഞ്ഞെടുപ്പിനിടെ വോട്ടിംഗ് മെഷിൻ കത്തിക്കാൻ ശ്രമിച്ചയാളെ കസ്റ്റഡിയിലെടുത്തു. ചൊവാഴ്ചയാണ് സംഭവം നടന്നത് സോളാപുർ ജില്ലയിൽ സംഗോള നിയമസഭ മണ്ഡലത്തിനുകീഴിലുള്ള 86ാം നമ്പർ ബൂത്തിലാണ് സംഭവം.

വോട്ടുചെയ്യുന്നതിനിടയിൽ ഇയാൾ ബാലറ്റ് യൂനിറ്റ് കത്തിക്കാൻ ശ്രമിച്ചുവെന്ന് ജില്ലാ കലക്ടറും ഇലക്ഷൻ ഓഫിസറുമായ കുമാർ ആശിർവാദ് പറഞ്ഞു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ബാലറ്റ് യൂനിറ്റിന്റെ ചില ഭാഗത്ത് കറുത്ത പാടുകൾ വന്നുവെങ്കിലും യന്ത്രം പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇ.വി.എം പൂർണമായും മാറ്റി മോക്ക് പോളിനുശേഷം ഇവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ