ഉദ്ധവ് താക്കറെ 
Mumbai

അധികാരത്തിലേറിയാൽ ധാരാവി ചേരി പുനർവികസന പദ്ധതി ടെൻഡർ ഒഴിവാക്കും: ഉദ്ധവ് താക്കറേ

ധാരാവി നിവാസികളെയും ബിസിനസുകളെയും പിഴുതെറിയുന്നില്ലെന്ന് തന്‍റെ പാർട്ടി ഉറപ്പാക്കുമെന്ന് താക്കറെ പറഞ്ഞു.

മുംബൈ: തന്‍റെ പാർട്ടി അധികാരത്തിലേറിയാൽ മുംബൈയിലെ ധാരാവി ചേരി പുനർവികസന പദ്ധതി റദ്ദാക്കുമെന്ന് ശിവസേന(യുബിടി മേധാവി)ഉദ്ധവ് താക്കറെ. വാർത്താ സമ്മേളനത്തിലാണ് ഉദ്ധവ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്. വ്യവസായി ഗൗതം അദാനിയുടെ സ്ഥാപനത്തിനാണ് ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ ലഭിച്ചത്. ധാരാവി നിവാസികളെയും ബിസിനസുകളെയും പിഴുതെറിയുന്നില്ലെന്ന് തന്‍റെ പാർട്ടി ഉറപ്പാക്കുമെന്ന് താക്കറെ പറഞ്ഞു.അവിടെ താമസിക്കുന്ന ആളുകൾക്ക് പ്രദേശത്ത് തന്നെ 500 ചതുരശ്ര അടി വീടുകൾ നൽകണമെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.

എന്തുകൊണ്ട് ഇപ്പോൾ തന്നെ അത് ഒഴിവാക്കിക്കൂടാ എന്നതിന് സർക്കാർ ഉത്തരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ പേരിൽ അദാനി നഗരമാക്കി മാറ്റുവാനാണ് പദ്ധതിയിടുന്നത്. ഞങ്ങൾ അതിന് അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് ധാരാവി പുനർവികസന പദ്ധതി.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു