സുരേഷ് ഗോപി 
Mumbai

ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന രാഷ്ട്ര രക്ഷാ സമ്മേളൻ കല്യാണിൽ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

സുലഭ ഗണപത് ഗയ്ക്വാഡും ചടങ്ങിൽ പങ്കെടുക്കും

താനെ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി നവംബർ 17 ന് കല്യാണിൽ എത്തുന്നു. 'ആദ്യം എന്‍റെ രാഷ്ട്രം, പിന്നീട് സംഘടന, അവസാനം ഞാൻ'എന്ന മുദ്രാവാക്യവുമായാണ് കേരളത്തിൽ നിന്നും ആദ്യമായി ലോക്സഭയിലേക്ക് ബിജെപി ടിക്കറ്റിൽ നിന്നും വിജയിച്ച ചലച്ചിത്ര താരവും ജനപ്രിയ നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി, കല്യാണിൽ എത്തുന്നത്.

നവംബർ 17 ഞായറാഴ്‌ച ഉച്ചയ്ക്ക് 3 മണിക്കാണ് കല്യാൺ ഈസ്റ്റിൽ കശിശ് ഇന്‍റർനാഷണൽ ഹോട്ടൽ ശ്രീ മലംഗ് റോഡിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി 'രാഷ്ട്ര രക്ഷ സമ്മേളൻ' ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയെ കൂടാതെ മുഖ്യാതിഥിയായി സുലഭ ഗണപത് ഗയ്ക്വാഡും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ല, പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ട്; വി. മുരളീധരൻ

കുരുക്കഴിയും; സീപോർട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് 18.77 കോടി അനുവദിച്ചു

മഹാരാഷ്ട്രയിൽ 'മുഖ്യമന്ത്രി ചർച്ചകൾ' ഫഡ്നാവിസിലേക്ക്

പുതിയ വൈദ്യുതി കണക്‌ഷൻ അപേക്ഷ ഇനി ഓണ്‍ലൈനില്‍ മാത്രം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്