പൂനെയിൽ പ്രളയം 
Mumbai

പൂനെയിൽ പ്രളയം; സ്കൂളുകൾ അടച്ചു, മൂന്നു പേർക്ക് ഷോക്കേറ്റു | Video

ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചു, വെള്ളം കയറാൻ സാധ്യതയുള്ള എല്ലാ പാലങ്ങളിലും ഗതാഗത നിരോധനം

പൂനെ: കനത്ത മഴയിൽ പൂനെയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. സാധാരണ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. മേഖലയിലെ സ്കൂളുകൾ അവധി പ്രഖ്യാപിച്ചു. പല റെസിഡൻഷ്യൽ അപ്പാർട്ട്മെന്‍റുകളിലും വെള്ളം കയറി.

ഇതിനിടെ, വെള്ളം കയറിയ റോഡുകളിലൂടെ നടന്ന മൂന്നു പേർക്ക് വൈദ്യുതാഘാതമേറ്റ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ അഥോറിറ്റിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പലയിടങ്ങളിലും അരയാൾ പൊക്കത്തിൽ വെള്ളം കയറിയിട്ടുണ്ട്.

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ അധികൃതർ ജാഗരൂകയാരികിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. പൂനെ ജില്ലാ കലക്റ്റർ സുഹാസ് ദിവസെ 48 മണിക്കൂർ നേരത്തേക്ക് ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചിടാൻ നിർദേശിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള എല്ലാ പാലങ്ങളിലും വാഹന ഗതാഗതവും നിരോധിച്ചിട്ടുണ്ട്. അത്യാവശ്യമില്ലാത്ത സാഹചര്യങ്ങളിൽ വീടിനു പുറത്തിറങ്ങരുതെന്നാണ് ജനങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...