മുംബൈ: പ്രത്യയശാസ്ത്രത്തെ വഞ്ചിച്ചവരും ഉപേക്ഷിച്ചവരുമാണ് വഞ്ചകരെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ നടത്തിയ 'വഞ്ചകൻ 'പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.
"ബാലാസാഹെബ് താക്കറെയുടെ പ്രത്യയശാസ്ത്രത്തെ വഞ്ചിച്ചതും ഉപേക്ഷിച്ചതും അവരാണ്. എനിക്കുവേണ്ടി ഉപയോഗിച്ച വാക്കുകൾ അവർക്കും ബാധകമാണ്. 2019-ൽ അവർ ബാലാസാഹെബ് താക്കറെയുടെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു. അവർ പിതാവിന്‍റെ പ്രത്യയശാസ്ത്രം വിറ്റു. അല്ലാതെ ഞാനല്ല", അദ്ദേഹം പറഞ്ഞു.
2019-ൽ മഹാരാഷ്ട്രയിലെ ജനങ്ങളെ വഞ്ചിച്ചവരാണവർ. ബാലാസാഹെബ് താക്കറെയുടെ പ്രത്യയശാസ്ത്രത്തെയും അവർ വഞ്ചിച്ചുവെന്ന് ഏകനാഥ് ഷിൻഡെ പറഞ്ഞു.