Mumbai

രണ്ടാഴ്ചത്തെ വനിതാ നാടകക്കളരി വാഷിയിൽ

മുംബൈ: തിരുവനന്തപുരം ആസ്ഥാനമായ 'നിരീക്ഷ'' വനിതാ നാടകവേദി നയിക്കുന്ന രണ്ടാഴ്ച നീണ്ടു നിന്ന വനിതകൾക്കുള്ള നാടക ശില്പശാല, ദൃശ്യ കലാ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ വാഷിയിൽ ആരംഭിച്ചു. ഒരു വർഷമായി നിരീക്ഷയും ദൃശ്യകലയും സംയുക്തമായി നടത്തുന്ന നാലാമതു വനിതാ നാടക ശില്പശാലയാണിത്.

നിലവിലുള്ള രംഗഭാഷയും രംഗപാഠവും സ്ത്രീനാടക സങ്കല്പത്തിന് അനുയോജ്യമല്ലെന്ന തിരിച്ചറിവാണ് തിരുവനന്തപുരത്ത് “നിരീക്ഷ” എന്ന നാടകവേദി രൂപീകരിക്കാൻ ഡോ. രാജരാജേശ്വരിയെയും സുധി ദേവയാനിയെയും പ്രേരിപ്പിച്ചത്. വനിതാ നാടകവേദിക്ക് പുതിയ അർഥതലങ്ങൾ തേടുവാനും പുതിയ രംഗഭാഷ കണ്ടെത്തുവാനും നിരവധി നാടകാവതരണങ്ങളിലൂടെ നിരീക്ഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിരീക്ഷ, ഇത്തരത്തിലുള്ള കേരളത്തിലെ ഏക വനിതാ തിയേറ്റർ വേദി ആണ്.

മുംബൈ മലയാള നാടകവേദിയിലെ പരിചയ സമ്പന്നരായ കലാകാരികളും പുതുതലമുറയിലെ ഊർജ്ജസ്വലരായ നിരവധി പെൺകുട്ടികളുമാണ് ഈ വനിതാനാടകവേദിയുടെ ഭാഗമാകുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് നവി മുബൈയിൽ വച്ച് നിരീക്ഷ നയിച്ച ത്രിദിന നാടകക്കളരി ആരംഭിച്ചത്. ഈ കളരിയുടെ തുടർച്ചയായി ഈ വർഷം 3 മാസത്തോളം 'സ്ത്രീ നാടകവേദിയിലെ നാടകരചന എന്ന വിഷയവുമായി ബന്ധപ്പെട്ട് നിരീക്ഷയും ദൃശ്യകലയും ചേർന്ന് ഓൺലൈൻ നാടകക്കരളിയും നടത്തുകയുണ്ടായി.

മുബൈയിൽ നിന്നും ഒരു വനിത നാടക രൂപീകരണത്തിന്‍റെ അടുത്ത പടിയായി, രണ്ടു ദിവസം നീണ്ടു നിന്ന 'നാടക രചന' ശില്പശാല , വാഷി കേരള ഹൗസിൽ വച്ച് ഒരു മാസത്തിന് മുമ്പ് നടത്തിയിരുന്നു. രാജരാജേശ്വരിയും സുധിയുമടങ്ങുന്ന മൂന്നംഗ നിരീക്ഷ ടീമാണ് വനിതാ നാടകരൂപീകരണത്തിന്‍റെ അവസാന പടിയായ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പ്രൊഡക്ഷൻ വർക്ക്ഷോപ്പ് ഇപ്പോൾ വാഷിയിൽ വച്ച് നയിക്കുന്നത്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി