India

ട്രെയിൻ ദുരന്തം: ഇനിയും തിരിച്ചറിയാനാവാതെ 101 മൃതദേഹങ്ങൾ

ഇപ്പോഴും ചികിത്സയിൽ കഴിയുന്നത് ഇരുനൂറു പേർ

ഭുബനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ മരിച്ച 278 പേരിൽ 101 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് റെയിൽവേ അധികൃതർ.

ഇരുനൂറോളം പേർ ഇപ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഈസ്റ്റേൺ സെൻട്രൽ റെയിൽവേയ്സ് ഡിവിഷണൽ മാനെജർ റിങ്കേഷ് റോയ് അറിയിച്ചു. ഏകദേശം 1,100 പേർക്ക് ദുരന്തത്തിൽ പരുക്കേറ്റിരുന്നു.

ഭുബനേശ്വറിൽ സൂക്ഷിച്ചിട്ടുള്ള 193 മൃതദേഹങ്ങളിൽ 80 പേരുടേതു മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ അമൃത് കുലംഗെ പറഞ്ഞു. 55 മൃതദേഹങ്ങളാണ് ബന്ധുക്കൾ ഇതുവരെ ഏറ്റുവാങ്ങിയിട്ടുള്ളത്.

ആത്മകഥാ വിവാദത്തിനിടെ ഇപി പാലക്കാട്ടേക്ക്; സരിനുവേണ്ടി വോട്ട് അഭ്യർഥിക്കും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; 8 ജില്ലകളിൽ യെലോ അലർട്ട്

ശ്രീലങ്കയിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ്

തിലക് വർമയ്ക്ക് റെക്കോഡ് സെഞ്ച്വറി; ഇന്ത്യക്ക് ജയം

ഇ.പി. ജയരാജന്‍റെ ആത്മകഥ വിവാദം: ഡിസി ബുക്‌സിന് വക്കീൽ നോട്ടീസ്