പ്രാങ്ക് റീൽ ചീത്രീകരിക്കുന്നതിനിടെ കഴുത്തിൽ കുരുക്ക് മുറുകി പതിനൊന്നുകാരൻ മരിച്ചു 
India

പ്രാങ്ക് റീൽ ചീത്രീകരിക്കുന്നതിനിടെ കഴുത്തിൽ കുരുക്ക് മുറുകി പതിനൊന്നുകാരൻ മരിച്ചു

ഇതിനിടെ കരൺ നിശ്ചലനായതോടെ സുഹൃത്തുക്കൾ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു

ഭോപാൽ: പ്രാങ്ക് റീൽ ചീത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ കുരുക്ക് മുറുകി പതിനൊന്നുകാരൻ മരിച്ചു. മധ്യപ്രദേശ് അംബാഹ് സ്വദേശിയായ കരൺ ആണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മരത്തിന് ചുറ്റും കളിക്കുന്ന കാരനും സുഹൃത്തുക്കളും ചേർന്ന് പ്രാങ്ക് റീലെടുക്കാൻ കുട്ടികൾ തീരുമാനിക്കുകയും കുട്ടി കഴുത്തിൽ കയർ കെട്ടുകയും മറ്റ് കുട്ടികൾ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. കഴുത്തിൽ കെട്ടിയ കുരുക്ക് മുറുകിയതാണ് മരണത്തിന് കാരണം. ഇതിനിടെ കരൺ നിശ്ചലനായതോടെ സുഹൃത്തുക്കൾ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു