ഇന്ത്യയിൽ 90% തൊഴിലാളികളും സമ്മര്‍ദത്തിൽ; അഭിവൃദ്ധി 14% ത്തിനു മാത്രം representative image
India

ഇന്ത്യയിൽ 90% തൊഴിലാളികളും സമ്മര്‍ദത്തിൽ; അഭിവൃദ്ധി 14% പേർക്കു മാത്രം

പുതിയ വർക്ക്‌പ്ലേസ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 14% തൊഴിലാളികൾക്കു മാത്രമേ ഉയര്‍ച്ചയുള്ളൂവെന്ന് പഠനം. ബാക്കിയുള്ള 86% ആളുകളും ജീവിതകാലം മുഴുവനും കഷ്ടപ്പെടുക അല്ലെങ്കിൽ ദുരിതമനുഭവിക്കുന്നവരുമാണെന്ന് സമ്മതിക്കുന്നു. ജോലിയിൽ അഭിവൃദ്ധി നേടിയവരുടെ ആഗോള ശരാശരിയായ 34% വുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ തൊഴിലാളികൾ വലിയ തകര്‍ച്ചയാണ് നേരിടുന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു.

ഗാലപ്പിന്‍റെ 2024 ലെ ഗാലപ്പ് സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വർക്ക്‌പ്ലേസാണ് പഠനം നടത്തിയത്. ആഗോള തലത്തിൽ ജീവനക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ഈ അമെരിക്കന്‍ കമ്പനി വിപുലമായ പഠനം നടത്തി. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകുന്നവർ, കഷ്ടപ്പെടുന്നവർ, ദുരിതമനുഭവിക്കുന്നവർ എന്നിങ്ങനെ തൊഴിലാളികളുടെ തൊഴില്‍ക്ഷേമത്തെ മൂന്നായി തിരിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജോലിയില്‍ ഉയര്‍ച്ചയുള്ള വിഭാഗക്കാർ തങ്ങളുടെ നിലവിലെ ജീവിത സാഹചര്യത്തെക്കുറിച്ച് നല്ല വീക്ഷണം പ്രകടിപ്പിക്കുകയും ഭാവിയെ കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളവരുമാണെന്നും കണ്ടെത്തി. മറുവശത്ത്, തൊഴിലിടത്തിൽ പോരാടുന്നവരുടെ ജീവിതത്തിൽ അനിശ്ചിതത്വമോ നിഷേധാത്മകതയോ അനുഭവപ്പെടുന്നു. ഇവര്‍ക്കിടയില്‍ തൊഴില്‍പരമായ സമ്മര്‍ദ്ദവും സാമ്പത്തിക ആശങ്കകളും ശക്തമാണ്. അവസാനമായി, ദുരിതമനുഭവിക്കുന്നവർ എന്ന് തരംതിരിക്കുന്ന വ്യക്തികളുടെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാട് പോലും നിഷേധാത്മകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം തൊഴിലാളികള്‍ തങ്ങളുടെ ഭാവിയെ കുറിച്ച് നിഷേധാത്മക സമീപനം വച്ച് പുലര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ പ്രവണത ഇന്ത്യയില്‍ മാത്രമല്ല മറിച്ച് ദക്ഷിണേഷ്യ മുഴുവനും സമാനമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. ദക്ഷിണേഷ്യയിൽ നിന്നുള്ള 15% ജീവനക്കാര്‍ മാത്രമാണ് സ്വയം അഭിവൃദ്ധി പ്രാപിക്കുന്നവരായി കണ്ടെത്തിയത്. ഇത് ആഗോള ശരാശരിയേക്കാള്‍ 19% കുറവ് രേഖപ്പെടുത്തുന്നു. സർവേ നടത്തിയ മേഖലയിലെ എല്ലാ രാജ്യങ്ങളിലും ഈ പ്രവണത ശക്തമാണ്. ഏറ്റവും കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുന്ന ജീവനക്കാരുള്ള രാജ്യം നേപ്പാളാണ് (22%). ഇന്ത്യ രണ്ടാം സ്ഥാനത്തും (14 %).

സര്‍വേയില്‍ പങ്കെടുത്ത 35% ഇന്ത്യക്കാരും പ്രതിദിനം ദേഷ്യം അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഏറ്റവും കൂടുതല്‍ തൊഴില്‍ സമ്മർദം അനുഭവപ്പെടുന്ന ദക്ഷിണേഷ്യന്‍ രാജ്യം ശ്രീലങ്കയും (62%) അഫ്ഗാനിസ്ഥാനും (58%) ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വെല്ലുവിളികൾക്കിടയിലും, നിരക്കുമായി വ്യത്യസ്‌തമായി 32% ഇന്ത്യൻ ആളുകൾ മാത്രമാണ് പ്രതിദിന സമ്മർദ്ദം അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തത്.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്