ഉദയ്‌പൂർ സ്‌കൂളിനുള്ളിൽ 15 വയസുകാരന് കുത്തേറ്റു; കാറുകൾ തീവച്ച് നശിപ്പിച്ച് ആൾക്കൂട്ടം 
India

സ്‌കൂളിനുള്ളിൽ 15 വയസുകാരന് കുത്തേറ്റു; കാറുകൾക്ക് തീയിട്ട് ആൾക്കൂട്ടം

ഉദയ്‌പൂർ: ഉദയ്‌പൂരിലെ സർക്കാർ സ്‌കൂളിൽ 15 വയസുകാരനായ വിദ‍്യാർഥിക്ക് കുത്തേറ്റു ഉച്ചഭക്ഷണ ഇടവേളയിൽ ഇവർ തമ്മിലുണ്ടായ വഴക്കിനിടെ പ്രായപൂർത്തിയാകാത്ത വിദ‍്യാർഥിയെ മറ്റൊരു വിദ‍്യാർഥി കത്തികൊണ്ട് കുത്തുകയായിരുന്നു. തുടയിൽ പരുക്കേറ്റ വിദ‍്യാർത്ഥിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനെതുടർന്ന് ആൾക്കൂട്ടം കാറുകൾ കത്തിച്ച് നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ കല്ലേറുണ്ടായ സംഭവങ്ങളും റിപ്പോർട്ട് ചെയ്‌തു. തീപിടിത്ത സംഭവങ്ങൾക്ക് ശേഷം നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി ചാർജിനൊപ്പം സേനയെയും വിന്യസിച്ചു.

ഭാരതീയ നാഗ്രിക് സുരക്ഷാ (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമുള്ള നിരോധന ഉത്തരവുകളും ഏർപ്പെടുത്തിയിട്ടുണ്ട്.പരുക്കേറ്റ വിദ്യാർഥി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ വൻ ജനത്തിരക്കാണ് അനുഭവപെട്ടത്.സംഭവത്തിൽ പ്രതിയായ കൗമാരക്കാരനെയും പിതാവിനെയും അറസ്റ്റ് ചെയ്തതായും ജില്ലാ കളക്ടർ അരവിന്ദ് പോസ്വാൾ വ‍്യക്തമാക്കി.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്