BJP flag file
India

യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ചു; 2 പൊലീസുകാർക്ക് സസ്പെൻഷൻ

ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തുന്ന പദയാത്രയ്ക്കിടെ പൊലീസ് യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ച 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

കഴിഞ്ഞ മാസം 27 ന് നാഗപട്ടണത്തു നടന്ന പടയാത്രക്കിടെയായിരുന്നു സംഭവം. സ്പെഷ്യൽ അസി. ഇൻസ്പക്‌ടർമാരായ രാജേന്ദ്രനും കാർത്തികേയനുമാണ് അണ്ണാമലൈയിൽ നിന്ന് ഓദ്യോഗിക വേഷത്തിൽ ബിജെപി അംഗത്വം സ്വീകരിച്ചത്.

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തഞ്ചാവൂർ ഡിഐജി ഇരുവരെയും സസ്പെൻഡ് ചെയ്തത്. തുടർന്ന് ഇരുവരെയും നാഗപട്ടണം സായുധ സേനാ വിഭാഗത്തിലേക്കു സ്ഥലം മാറ്റി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു