3 children drowned in a pit and died in gujarat 
India

കളിക്കുന്നതിനിടെ മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണു; ഗുജറാത്തിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾ മരിച്ചു

സൂറത്ത്: മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾ മരിച്ചു. ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിലായിരുന്നു സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടെ വീടിന് പിന്നിലുള്ള മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിക്കുകയായിരുന്നു. പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.

ഏറെ വൈകിയിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ഏഴ് വയസ് പ്രായമുള്ള ഹർഷ് തിവാരി, റിധി തിവാരി എന്നീ ഇരട്ടക്കുട്ടികളും ഒമ്പത് വയസ്സുള്ള ആരുഷി സോളങ്കിയുമാണ് മരിച്ചത്.

കുട്ടികളുടെ വീടിന് പിന്നിലായി വിശാലമായ കളിസ്ഥലമുണ്ട്. അവിടെ കളിക്കാനായി പോയപ്പോഴാണ് മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണത്.കുഴിയിലെ ചെളിയിൽ പുതഞ്ഞതാവാം മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു