Soldiers patrolling in Kulgam area 
India

കശ്മീരിൽ ഏറ്റുമുട്ടൽ: 3 സൈനികർക്ക് വീരമൃത്യു

ഏപ്രിൽ, മേയ് മാസങ്ങളിലായി എലൈറ്റ് കമാൻഡോകൾ അടക്കം 10 സൈനികരാണ് പൂഞ്ച്, രജൗരി ജില്ലകളിൽ ഭീകരരുടെ ആക്രമണത്തിൽ മരിച്ചത്

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജീല്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചതായി കരസേനാ അധികൃതർ അറിയിച്ചു. ഭീകരർക്കായി മേഖലയിൽ തെരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടൽ രാത്രി വൈകിയും തുടർന്നു. ഹലാൻ വനമേഖലയിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരം കിട്ടിയതിനെത്തുടർന്ന് സൈന്യം നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ ആക്രമിച്ചത്. മേഖലയിലേക്ക് കൂടുതൽ സൈനികരെയും പൊലീസിനെയും അയച്ചിട്ടുണ്ട്.

ഏപ്രിൽ, മേയ് മാസങ്ങളിലായി എലൈറ്റ് കമാൻഡോകൾ അടക്കം 10 സൈനികരാണ് പൂഞ്ച്, രജൗരി ജില്ലകളിൽ ഭീകരരുടെ ആക്രമണത്തിൽ മരിച്ചത്. രണ്ടു പതിറ്റാണ്ടുകളായി ഭീകര പ്രവർത്തനത്തിൽനിന്നു മുക്തമായെന്നു കരുതപ്പെട്ട മേഖലകളാണിവ.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ