ഡൽഹി ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി 3 വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം; 2 പേർ കസ്റ്റഡിയിൽ 
India

ഡൽഹി ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി 3 വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം; 2 പേർ കസ്റ്റഡിയിൽ

3 നില കെട്ടിടത്തിന്‍റെ ബേസ്മെന്‍റിൽ 7 അടിയോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്.

ന്യൂഡൽഹി: കനത്ത മഴയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്മെന്‍റിൽ വെള്ളം കയറി 3 വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര ന​ഗറിൽ പ്രവർത്തിക്കുന്ന റാവു സിവിൽ സർവീസ് അക്കാദമിയുടെ ബേസ്മെന്‍റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. ഇവിടെ പഠിക്കാനെത്തിയ വിദ്യാർഥികളാണ് കുടുങ്ങിയത്.

ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. 2 പെണ്‍കുട്ടികളും 1 ആണ്‍കുട്ടിയുമാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്‍റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. 3 നില കെട്ടിടത്തിന്‍റെ ബേസ്മെന്‍റിൽ 7 അടിയോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. സംഭവത്തിൽ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വെള്ളം വറ്റിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവ സമയത്ത് 30 ഓളം വിദ്യാർഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതിലെ 3 പേരാണ് വെള്ളക്കെട്ടിൽ കുടുങ്ങിയതെന്നുമാണ് ഡൽഹി ഫയർ സർവീസ് അറിയിച്ചത്. അപകടത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയ ഡൽഹി സർക്കാർ മജിസ്റ്റീരിൽ അന്വേഷണം പ്രഖ്യാപിച്ചു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...