ലക്നൗ: ഉത്തർ പ്രദേശിൽ വെടിക്കെട്ടിനിടെ അപകടം. ചിത്രകൂടത്തിലെ ബുന്ദേൽഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ 4 കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. ത്സവത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം.
ഫോറൻസിക് സംഘവും ബോംബ് ഡിസ്പോസൽ സ്ക്വാഡിൻ്റെ (ബിഡിഎസ്) സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.