Kuldeep Singh Patyhania, Assembly Speaker, Himachal Pradesh 
India

ഹിമാചലിൽ കൂറുമാറി വോട്ട് ചെയ്ത 6 എംഎൽഎമാരെ അയോഗ്യരാക്കി

ഷിംല: ഹിമാചൽ പ്രദേശിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. കോൺഗ്രസിന്‍റെ വിപ്പ് ലംഘിച്ച് ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് കൂറുമാറ്റമായി കണക്കിലെടുത്താണ് നടപടി.

68-അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ കോൺഗ്രസിന്‍റെ അംഗബലം ഇതോടെ നാൽപ്പതിൽ നിന്ന് 34 ആയി കുറഞ്ഞു. അതേസമയം, സ്പീക്കറുടെ ചേംബറിൽ മുദ്രാവാക്യം വിളിക്കുകയും, നിയമസഭയിൽ അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാരോപിച്ച് 15 ബിജെപി എംഎൽഎമാരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. 25 എംഎൽഎമാരാണ് ബിജെപിക്കുള്ളത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു