മധ്യപ്രദേശിലെ ബാന്ധവ്ഗഡിൽ ചരിഞ്ഞ കാട്ടാനയുടെ ജഡം. 
India

ബാന്ധവ്ഗഡ് വനത്തിൽ 2 ദിവസത്തിനിടെ ചരിഞ്ഞത് 8 ആനകൾ; അന്വേഷണം തുടങ്ങി

കൂട്ടത്തിലെ മൂന്നെണ്ണം അവശനിലയിൽ

ഭോപ്പാൽ, ന്യൂഡൽഹി: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവ സങ്കേതത്തിൽ കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞ ആനകളുടെ എണ്ണം 8 ആയി ഉയർന്നു. ചൊവ്വാഴ്ച 7 കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് എട്ടാമത്തെ ജഡവും ബുധനാഴ്ച കണ്ടെത്തി. ഒമ്പതാമത്തെ ആനയുടെ നില ഗുരുതരമാണെന്ന് വന്യജീവി ഉദ്യോഗസ്ഥർ അറിയിച്ചു.

ബാക്കിയുള്ള 3 ആനകൾ അവശനിലയിലെന്നും കണ്ടെത്തിയിട്ടുണ്ട്. 13 അംഗങ്ങളുള്ള ആനക്കൂട്ടത്തിലെ അംഗങ്ങളാണ് ഇവയെന്നു വനംവകുപ്പ് അധികൃതർ. ചത്ത ആനകളിൽ ഏഴും മൂന്നുവയസോളം പ്രായമുള്ള പെൺ ആനകളാണ്. എട്ടാമൻ നാലഞ്ചു വയസിള്ള ഒരു പുരുഷനായിരുന്നു. കീടനാശിനി കലർന്ന വിളകൾ കഴിച്ചതാണോ മരണകാരണമെന്നു സംശയമുണ്ട്. വിശദ അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചതായി മധ്യപ്രദേശ് വനം മന്ത്രി രാംനിവാസ് റാവത്ത് അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം വനംവകുപ്പ് ജീവനക്കാരുടെ പതിവു പട്രോളിങ്ങിൽ രണ്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. തുടർന്നു നടത്തിയ പരിശോധനയിൽ ആകെ 7 ആനകളെ ചരിഞ്ഞ നിലയിൽ കണ്ടു. ബുധനാഴ്ച പ്രദേശത്ത് വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാണ് വീണ്ടും ചരിഞ്ഞതായി കണ്ടെത്തിയത്. ഇതിനൊപ്പം അവശനിലയിൽ കണ്ടെത്തിയ 3 ആനകൾക്കു ചികിത്സ ആരംഭിച്ചു. ആനക്കൂട്ടം കൃഷിയിടത്തിലിറങ്ങി തിന കഴിച്ചതായി സംശയമുണ്ട്. പ്രദേശത്തെ കൃഷിഭൂമികളിലും ജലാശയങ്ങളിലും പരിശോധന നടത്തും. എന്നാൽ, ആനകളെ കൂട്ടത്തോടെ കൊല്ലാൻ മാത്രമുള്ള വിഷപ്രയോഗം ഈ പ്രദേശത്തെ കർഷകർക്കു സാധിക്കില്ലെന്ന് ആക്റ്റിവിസ്റ്റ് അജയ് ദുബെ പറഞ്ഞു.

വിന്ധ്യ, സാത്പുര മലനിരകൾക്കു നടുവിലായി മധ്യപ്രദേശിലെ ഉമരിയ ജില്ലയിലാണ് 105 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബാന്ധവ്ഗഡ് കടുവസങ്കേതം. 1968ൽ ദേശീയോദ്യാനമായി ഉയർത്തിയ ഇവിടം ബംഗാൾ കടുവകളുടെ പേരിൽ പ്രശസ്തമാണ്. ആനകളില്ലാതിരുന്ന കാടാണിത്. 2018ൽ ഛത്തിസ്ഗഡിൽ നിന്ന് 20 ഓളം ആനകൾ ഈ വനത്തിലെത്തുകയായിരുന്നു. സീസണ് ശേഷം തിരികെപ്പോകുമെന്നു കരുതിയെങ്കിലും ഇവ ഇവിടെ തുടർന്നു. നിലവിൽ 60 ഓളം ആനകളാണ് ബാന്ധവ്ഗഡിലുള്ളത്.

യാക്കോബായ സഭ അധ‍്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബാവ വിടവാങ്ങി

ചിക്കൻ കറി വെന്തില്ല; ഇടുക്കിയിൽ ഹോട്ടൽ തല്ലിത്തകർത്തു

രാജ‍്യത്തുടനീളം കള്ളപണം ഒളിപ്പിച്ച് കടത്തുന്ന രാഷ്ട്രീയ പാർട്ടിയാണ് ബിജെപി: എം.വി. ഗോവിന്ദൻ

ചാരിറ്റി ആപ്പ് തുടങ്ങണം; സഹായം അഭ‍്യർഥിച്ച് മനാഫ്

ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന 'ഒനിയൻ ബോംബ്' പൊട്ടിത്തെറിച്ചു; ഒരു മരണം, 6 പേർക്ക് പരുക്ക്