സത്യേന്ദർ ജെയിൻ 
India

രണ്ട് വർഷത്തിനൊടുവിൽ ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിന് ജാമ്യം

ന്യൂഡൽഹി: ഡൽഹി മുൻ മന്ത്രിയും എഎപി നേതാവുമായ സത്യേന്ദർ ജെയിന് ജാമ്യം. 2 വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് സത്യേന്ദർ ജെയിന് ഡൽഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിക്കുന്നത്. 4 കമ്പനികളുടെ കള്ളപ്പണം സത്യേന്ദർ ജെയിൻ വെളിപ്പിച്ചെന്നു കാട്ടി 2022 മാർച്ചിലാണ് ഇഡി സത്യേന്ദർ ജെയിനെ കസ്റ്റഡിയിലെടുക്കുന്നത്.

വിചാരണ ഇത് വരെ ആരംഭിച്ചിട്ടില്ലെന്നും 2 വർഷത്തോളമായി സത്യേന്ദർ ജെയിൻ ജയിലിൽ തുടരുകയാണെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടേയും 2 ആൾ ജാമ്യത്തിന്‍റേയും ബലത്തിലാണ് കോടതി സത്യേന്ദർ ജെയിനിന് ജാമ്യം അനുവദിച്ചത്.

സരിൻ സിപിഎം സ്വതന്ത്രൻ, പാർട്ടി ചിഹ്നമില്ല; ചേലക്കരയിൽ യു.ആർ. പ്രദീപ്

ഗവൺമെന്‍റ് ഗസ്റ്റ് ഹൗസുകളുടെ വാടക കൂട്ടി

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം

''ആര്യാടനെ വരെ ഞങ്ങൾ സ്ഥാനാർഥിയാക്കി'', സരിന്‍റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് എ.കെ. ബാലൻ

പ്രിയങ്ക ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും; 10 ദിനം മണ്ഡല പര്യടനം