actor vijay 
India

'തമിഴക വെട്രി കഴകം'; രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് വിജയ്

ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിക്ക് പേരിട്ടു. തമിഴക വെട്രി കഴകം എന്ന പേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി സജീവമാണ്. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. തുടർന്ന് പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്നാട്ടിൽ ഉടനീളം ആൾബലമുള്ള ആരാധകസംഘടനയായാണ് വിജയ് മക്കൾ ഇയക്കം. തമിഴ്നാട്ടിലെ മുഴുവൻ നിയോജമണ്ഡലത്തിലെ വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വർഷം കൂടിക്കാഴ്ച നടത്തിയിരുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു