gautam adani file
India

അദാനിക്ക് ആശ്വാസം; സിബിഐ അന്വേഷണമില്ല

മറ്റൊരു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സുപ്രീം കോടതി

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചുകാട്ടിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം തള്ളിയതിനെതിരായ ഹർജിയും സുപ്രീം കോടതി തള്ളി. ജനുവരി മൂന്നിലെ ഉത്തരവ് പുനഃപരിശോധിക്കേണ്ടതില്ലെന്നു പരമോന്നത കോടതി വ്യക്തമാക്കി. അദാനിക്ക് ആശ്വാസമാകുന്നതാണു വിധി.

വിവാദത്തെക്കുറിച്ചു സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്നാണു ഹർജിക്കാരുടെ ആവശ്യം. സെബി 24 വിഷയങ്ങളിൽ നടത്തിയ അന്വേഷണങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് നേരിട്ട് കോടതിയെ അറിയിക്കുക മാത്രമാണുണ്ടായതെന്നും അന്വേഷണം പൂർത്തീകരിച്ചോ എന്നു വ്യക്തമല്ലെന്നുമായിരുന്നു പൊതുതാത്പര്യ ഹർജിയിലെ ആരോപണം. സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തലോ നടപടിയോ ഇല്ലെന്നും ഹർജിക്കാർ പറയുന്നു. എന്നാൽ, 24 വിഷയങ്ങളിൽ 22ലും സെബി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയെന്നു കോടതി പറഞ്ഞു. മറ്റൊരു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സുപ്രീം കോടതി.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...