air india 
India

ദുബായ്-കൊച്ചി എയർ ഇന്ത്യാ എക്സ്പ്രസ് വൈകിയത് 10 മണിക്കൂർ

കുറച്ചുനാളായി എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാകുകയാണ്

ദുബായ്: ദുബായിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് കൊച്ചിയിലേക്ക് പറക്കേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വൈകിയത് പത്തു മണിക്കൂർ. ഐ എക്സ് 434 വിമാനം വൈകി പുലർച്ചെ നാലുമണിയോടെ യാത്രയായത്.

സ്ത്രീകളും കുട്ടികളും രോഗികളുമടക്കം ഒട്ടേറെ പേർ ഇത്രയും നേരം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു. ഈ കൂട്ടത്തിൽ വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കാനെത്തിയവർ ഉണ്ടായിരുന്നു. സാങ്കേതിക പ്രശ്നമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ യാത്രക്കാരോട് വൈകലിന് കാരണമായി പറഞ്ഞതെങ്കിലും മറ്റൊരു വിമാനം വൈകിയതിനാലാണ് വിമാനം വൈകിയതെന്നാണ് വെബ് സൈറ്റിൽ രേഖപ്പെടുത്തിയത്. കുറച്ചുനാളായി എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാകുകയാണ്. ഇരട്ടിയോളം നിരക്ക് നൽകിയാണ് പലരും ടിക്കറ്റെടുക്കുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള പ്രവൃത്തികൾ അനീതിയാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

കൊല്ലത്ത് യുവതിയെ തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കും

കണ്ണൂരിൽ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു വീണ് 4 പേര്‍ക്ക് പരുക്ക്

മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദം; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി

'ഗതികേടേ നിന്‍റെ പേര് പിണറായി'; മുഖ്യമന്ത്രിയെ പരിഹസിച്ച് എം.കെ. മുനീർ