ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ 
India

ഇറാൻ-ഇസ്രയേൽ സംഘർഷ സാധ്യത; ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന യുഎസ് മുന്നറിയിപ്പുകൾക്കിടെ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ഡൽഹിയിൽ നിന്നും ടെൽ അവീവിലേക്ക് എയർഇന്ത്യ ആഴ്ചയിൽ 4 സർവീസുകളാണ് നടത്തുന്നത്. നേരത്തെ, വ്യാഴാഴ്ച വരെയുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. പശ്ചിമേഷ്യയില്‍ തുടരുന്ന അനിശ്ചിതത്വത്തിനിടെ മറ്റ് വിമാനക്കമ്പനികളും ഇസ്രയേലിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം