വിഷപുകയിൽ മൂടി ഡൽഹി; കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത 
India

വിഷപ്പുകയിൽ മൂടി ഡൽഹി; കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത

വായു ഗുണനിലവാര തോത് 385 ആണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനു പിന്നാലെ ഡൽഹിയിൽ വിഷപ്പുക മൂടി. നോയിഡ ഗുരുഗ്രാം ഉൾപ്പെടെയുള്ള മേഖലകളിൽ വായു മലിനീകരണ തോത് കുത്തനെ ഉയർന്നു. ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചു പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്. വരും ദിവസങ്ങളിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സാധ്യത.

വായു ഗുണനിലവാര തോത് 385 ആണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. യമുന നദിയിലും സ്ഥിതി രൂക്ഷമാണ്. നദിയിൽ രൂപപ്പെട്ട നുരയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്ന് പരിസ്ഥിതി വിദഗ്ധർ വ്യക്തമാക്കുന്നു.

വായുമലിനീകരണ സൂചിക

0 നും 50 നും ഇടയിലുള്ള വായു മലിനീകരണ തോത് മികച്ച ഗുണനിലവാരമുള്ളതാണ്, 51 നും 100 നും ഇടയിലുള്ളത് തൃപ്തികരവും, 101 - 200 മിതമായതുമാണ്. 201 - 300 മോശമായതുമാണ്. 301 മുതൽ 400 വരെയുള്ളത് വളരെ മോശവും, 401 ഉം 450 ഉം കഠിനവും, 450 ന് മുകളിലുള്ളത് അതി കഠിനവുമായാണ് കണക്കാക്കപ്പെടുന്നത്.

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം