Air pollution in Delhi is critical after deepavali celebration 
India

ദീപാവലി ആഘോഷം: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരം

തിങ്കളാഴ്ച ആളുകൾ പടക്കംപൊട്ടിച്ചത് സ്ഥിതി മോശമാകാൻ ഇടയാക്കി

ന്യൂഡൽഹി: നേരിയ തോതിൽ ആശ്വാസം കണ്ടെത്തിയ ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വീണ്ടും വായുമലിനീകരണം ഗുരുതരാവസ്ഥയിൽ. ചൊവ്വാഴ്ച രാവിലെ പുറത്തുവന്ന കണക്കു പ്രകാരം വിവിധ പ്രദേശങ്ങളില്‍ വായു ഗുണനിലവാര സൂചിക 360 നും മുകളിലാണ്. ഡൽഹിയിൽ പലയിടങ്ങളും കനത്ത പുകമഞ്ഞ് മൂടിയ നിലയിലാണ്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ക്ക് കണ്ണെരിച്ചിലും ശ്വാസംമുട്ടലും അടക്കമുള്ള പ്രയാസങ്ങള്‍ അനുഭവപ്പെട്ടു.

ബാവന (434), നരേല (418), രോഹിണി (417), ആര്‍ കെ പുരം (417), ദ്വാരക നരേല (404), ഒഖ്‌ല നരേല (402) തുടങ്ങിയ സ്ഥലങ്ങളിലാണ് മലിനീകരണം അതിരൂക്ഷമായിട്ടുള്ളത്. വായു​ഗുണനിലവാര സൂചികയിൽ 400-നു മുകളിൽ കടക്കുന്നതോടെ ​ഗുരുതാവസ്ഥയിലും 450 കടക്കുന്നതോടെ മലിനീകരണത്തോത് അതീവ ​ഗുരുതരാവസ്ഥയിലെത്തിയതായുമാണ് കണക്കാക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നഗരത്തിന്‍റെ വായുവിന്‍റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഇതിനിടെ മഴ ലഭിച്ചതോടെ ദീപാവലി ദിനത്തിൽ വായുഗുണനിലവാര സൂചിക മെച്ചപ്പെട്ട് 218 വരെയെത്തിയിരുന്നു. ദീപാവലി ദിനത്തില്‍ പകല്‍ ഡല്‍ഹിയില്‍ നല്ല അന്തരീക്ഷമായിരുന്നു. എന്നാൽ, തിങ്കളാഴ്ച ആളുകൾ പടക്കംപൊട്ടിച്ചതോടെ വീണ്ടും മോശമാകാൻ ഇടയാക്കി. അന്ന് വൈകിട്ട് നാലിന് ശരാശരി വായു ഗുണനിലവാര സൂചിക 218 ആയിരുന്നു.

രാത്രിയിലെ അനിയന്ത്രിത പടക്കം പൊട്ടിക്കലോടെയാണ് സ്ഥിതി വഷളായത്. തിങ്കളാഴ്ച പുലര്‍ച്ചെ വായു ഗുണനിലവാര സൂചിക 275 ആയിരുന്നെങ്കില്‍ വൈകീട്ടോടെ അത് 358 ലേക്കെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

മാത്തൂർ പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് മരണം

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലിൽ

ഉറക്ക ഗുളിക ചേർത്ത ഫ്രൈഡ് റൈസ് നൽകി, പെട്രോളൊഴിച്ച് കത്തിച്ചു; ഭർതൃമാതാവിനെ കൊന്ന കേസിൽ യുവതിയും കാമുകനും പിടിയിൽ

കൂടിയും കുറഞ്ഞും ഉറച്ചു നിൽക്കാതെ സ്വർണം; 480 രൂപ കൂടി പവന് 55,960 രൂപയായി

പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോർ‌ട്ട് നൽകാൻ വനിതാ കമ്മിഷൻ