ആകാശ് മിസൈൽ പരീക്ഷണം 
India

ആകാശ് മിസൈലിന്‍റെ നിർണായക പരീക്ഷണം വിജയം

കൂടുതൽ ഉയരത്തിൽ പറക്കുന്ന മിസൈലുകൾ എളുപ്പത്തിൽ റഡാറിൽ ദൃശ്യമാകുമെന്നതിനാലാണ് താഴ്ന്ന ഉയരത്തിൽ പറക്കുന്നവ കൂടി വികസിപ്പിച്ചത്

ന്യൂഡൽഹി: ഇന്ത്യയുടെ പുതുതലമുറ ആകാശ് മിസൈലിന്‍റെ (ആകാശ്-എൻജി) പറക്കൽ പരീക്ഷണത്തിൽ സുപ്രധാന നേട്ടവുമായി ഡിആർഡിഒ. ഒഡീഷ തീരത്ത് ചാന്ദിപ്പുരിലെ സംയോജിത പരീക്ഷണ കേന്ദ്രത്തിൽ വെള്ളിയാഴ്ച നടത്തിയ പരീക്ഷണത്തിൽ ആകാശ്-എൻജി നിശ്ചിത ലക്ഷ്യങ്ങൾ മറികടന്നു.

താഴ്ന്ന ഉയരപരിധിയിൽ പറന്ന മിസൈൽ അതിവേഗത്തിൽ നീങ്ങുന്ന ആകാശലക്ഷ്യത്തെ കൃത്യമായി തകർത്തു. 80 കിലോമീറ്ററാണ് ആകാശിന്‍റെ ദൂരപരിധി. ലക്ഷ്യമിട്ട ആളില്ലാ വിമാനത്തിന്‍റെ സ്ഥാനം റഡാർ ഉപയോഗിച്ച് കൃത്യമായി തിരിച്ചറിഞ്ഞ് തകർക്കാൻ ആകാശ് എൻജിക്കു കഴിഞ്ഞെന്നു ഡിആർഡിഒ. ഏറെ വൈകാതെ മിസൈൽ സൈന്യത്തിനു കൈമാറുന്നതിനും വഴിയൊരുങ്ങി.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ ആണ് താഴ്ന്ന ഉയരത്തിൽ പറക്കാൻ കഴിയുന്ന പുതുതലമുറ ആകാശ് മിസൈൽ രൂപകൽപ്പന ചെയ്തത്.

കൂടുതൽ ഉയരത്തിൽ പറക്കുന്ന മിസൈലുകൾ എളുപ്പത്തിൽ റഡാറിൽ ദൃശ്യമാകുമെന്നതിനാലാണ് താഴ്ന്ന ഉയരത്തിൽ പറക്കുന്നവ കൂടി വികസിപ്പിച്ചത്. ചെങ്കടലിൽ ഇന്ത്യൻ ഭാഗത്തേക്കു വരുന്ന കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ പുതുതലമുറ ആകാശ് മിസൈലിന്‍റെ പരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി