India

ക്ഷേ​ത്ര ജോ​ലി​ക്ക് അ​ഹി​ന്ദു​ക്ക​ൾ വേ​ണ്ടെ​ന്ന് ആ​ന്ധ്ര ഹൈ​ക്കോ​ട​തി

2002ൽ ​ഹി​ന്ദു പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് സു​ദ​ർ​ശ​ൻ ബാ​ബു ആ​ശ്രി​ത നി​യ​മ​ന വ്യ​വ​സ്ഥ​യി​ൽ ജോ​ലി നേ​ടി​യ​ത്

വി​ജ​യ​വാ​ഡ: ക്ഷേ​ത്ര​ങ്ങ​ളി​ലെ ജോ​ലി​ക്ക് അ​ഹി​ന്ദു​ക്ക​ൾ​ക്ക് അ​ർ​ഹ​ത​യി​ല്ലെ​ന്ന് ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി. ഹി​ന്ദു വി​ശ്വാ​സം പി​ന്തു​ട​രു​ന്ന​വ​ർ​ക്കു മാ​ത്ര​മേ ക്ഷേ​ത്ര​ങ്ങ​ളി​ൽ ജോ​ലി ന​ൽ​കാ​വൂ എ​ന്നും ജ​സ്റ്റി​സ് ഹ​രി​നാ​ഥ് നു​നെ​പ്പ​ള്ളി​യു​ടെ ബെ​ഞ്ച് വി​ധി​ച്ചു.

ത​ന്നെ ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ട ശ്രീ​ശൈ​ലം ദേ​വ​സ്ഥാ​നം എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റു​ടെ ന​ട​പ​ടി​ക്കെ​തി​രേ ശ്രീ​ശൈ​ലം ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പി. ​സു​ദ​ർ​ശ​ൻ ബാ​ബു ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണു സു​പ്ര​ധാ​ന വി​ധി. സു​ദ​ർ​ശ​ൻ ബാ​ബു ക്രൈ​സ്ത​വ വി​ശ്വാ​സി​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ക്ഷേ​ത്ര ജോ​ലി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

2002ൽ ​ഹി​ന്ദു പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് സു​ദ​ർ​ശ​ൻ ബാ​ബു ആ​ശ്രി​ത നി​യ​മ​ന വ്യ​വ​സ്ഥ​യി​ൽ ജോ​ലി നേ​ടി​യ​ത്. എ​ന്നാ​ൽ, 2010ൽ ​ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തി​യെ പ​ള്ളി​യി​ൽ വ​ച്ച് ഇ​യാ​ൾ ക്രൈ​സ്ത​വാ​ചാ​ര പ്ര​കാ​രം വി​വാ​ഹം ചെ​യ്തു. ഇ​തോ​ടെ, സു​ദ​ർ​ശ​ൻ ബാ​ബു​വി​നെ​തി​രേ ലോ​കാ​യു​ക്ത​യി​ൽ പ​രാ​തി​യെ​ത്തി.

ഇ​ത​ര​മ​ത​സ്ഥ​യെ വി​വാ​ഹം ചെ​യ്തെ​ങ്കി​ലും താ​ൻ ഹി​ന്ദു മ​ത​ത്തി​ലാ​ണു തു​ട​രു​ന്ന​തെ​ന്നാ​യി​രു​ന്നു സു​ദ​ർ​ശ​ൻ ബാ​ബു​വി​ന്‍റെ മ​റു​പ​ടി. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ലോ​കാ​യു​ക്ത സു​ദ​ർ​ശ​ൻ ബാ​ബു യ​ഥാ​ർ​ഥ വി​ശ്വാ​സം മ​റ​ച്ചു​വ​ച്ചാ​ണ് ജോ​ലി നേ​ടി​യ​തെ​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

ഇ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യ ഹൈ​ക്കോ​ട​തി ക്രൈ​സ്ത​വ യു​വ​തി​യെ പ​ള്ളി​യി​ൽ വ​ച്ച് വി​വാ​ഹം ക​ഴി​ച്ച​താ​ണ് പ്ര​ധാ​ന തെ​ളി​വാ​യി പ​രി​ഗ​ണി​ച്ച​ത്. ഹി​ന്ദു വി​ശ്വാ​സി​യാ​യി​രു​ന്നെ​ങ്കി​ൽ വി​വാ​ഹം ക്രൈ​സ്ത​വാ​ചാ​ര പ്ര​കാ​രം ന​ട​ത്തു​മാ​യി​രു​ന്നി​ല്ലെ​ന്നു കോ​ട​തി പ​റ​ഞ്ഞു. അ​ങ്ങ​നെ​യെ​ങ്കി​ൽ പ്ര​ത്യേ​ക വി​വാ​ഹ നി​യ​മ​മാ​യി​രു​ന്നു പാ​ലി​ക്കേ​ണ്ട​തെ​ന്നും സു​ദ​ർ​ശ​ന്‍റെ കാ​ര്യ​ത്തി​ൽ അ​തു​ണ്ടാ​യി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം

ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല

പുടിൻ ഇന്ത്യയിലേക്ക്