India

തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തേ​യാ​ക്കി​ല്ല: അ​നു​രാ​ഗ് ഠാ​ക്കു​ർ

18ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ക്കാ​രി​നു വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളു​ണ്ട്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തേ​യാ​ക്കാ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നു കേ​ന്ദ്ര മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കു​ർ. ത​ന്‍റെ ടേം ​അ​വ​സാ​നി​ക്കു​ന്ന ദി​വ​സം വ​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ സേ​വി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മാ​റ്റി​വ​യ്ക്കാ​നോ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തേ​യാ​ക്കാ​നോ സ​ർ​ക്കാ​രി​നു പ​ദ്ധ​തി​യി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ചു പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളെ​ല്ലാം മാ​ധ്യ​മ​സൃ​ഷ്ടി മാ​ത്ര​മാ​ണ്.

ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തു പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി വി​പു​ല​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തും. സ​മി​തി​യി​ൽ കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ബ്ദം കൂ​ടി കേ​ൾ​ക്കേ​ണ്ട​തി​നാ​ലാ​ണ്. മോ​ദി സ​ർ​ക്കാ​രി​ന്‍റെ വി​ശാ​ല​മ​ന​സാ​ണ് ഇ​തി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. 18ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ക്കാ​രി​നു വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​ജ​ൻ​ഡ​യെ​ന്തെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ

ഇന്ത്യ എതിർത്തു; ചാംപ്യൻസ് ട്രോഫി പാക് അധീന കശ്മീരിൽ കൊണ്ടുപോകില്ല

ഇപിയെ വിശ്വസിക്കുന്നു, പാർട്ടി അന്വേഷണമില്ല; ആത്മകഥാ വിവാദത്തിൽ എം.വി. ഗോവിന്ദൻ

ശബരിമല ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്