India

അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് മൈസൂരുവിൽ നിന്നുള്ള വിഗ്രഹം; യോഗിരാജിന്‍റെ ശില്പം തെരഞ്ഞെടുത്തു

ലക്നൗ: അയോധ്യയിലെ ശ്രീരാമ ക്ഷ‍േത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള രാമവിഗ്രഹം തിരഞ്ഞെടുത്തു. മൈസുരു സ്വദേശിയായ വിഖ്യാത ശില്പി അരുൺ യോദിരാജ് തയാറാക്കിയ ശിൽപമാണ് തിരഞ്ഞെടുത്തത്. വോട്ടെടുപ്പിലൂടെ അരുൺ യോഗിരാജിന്‍റെ വിഗ്രഹം തിരഞ്ഞെടുക്കപ്പെട്ട വിവരം കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അറിയിച്ചത്.

ജനുവരി 22 നാണ് അയോധ‍്യയിലെ രാമക്ഷേത്രത്തിൽ‌ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാമവിഗ്രഹം നിർമിച്ച അരുൺ യോഗികാജിനെ അഭിനന്ദിച്ച് കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയും രംഗത്തെത്തി. കോദീർനാഥിൽ സ്ഥാപിച്ച ആദി ശങ്കരാചാര്യയുടെ പ്രതിമയും ന്യൂ ഡൽഹിയിൽ ഇന്ത്യ ഗേറ്റിൽ സ്ഥാപിച്ച സുഭാഷ് ചന്ദ്ര ബോസിന്‍റെ പ്രതിമയും നിർമിച്ചത് യോഗിരാജാണ്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു