സത്യപ്രതിജ്ഞയിൽ പലസ്തീൻ അനുകൂല മുദ്രാവാക്യവുമായി ഒവൈസി 
India

സത്യപ്രതിജ്ഞയിൽ പലസ്തീൻ അനുകൂല മുദ്രാവാക്യവുമായി ഒവൈസി

ന്യൂഡൽഹി: എംപിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ലോക്സഭയിൽ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. തുടർച്ചയായി അഞ്ചാം തവണ ഹൈദരാബാദിൽ നിന്നു ജയിച്ച ഒവൈസി ഉറുദുവിലാണു സത്യപ്രതിജ്ഞ ചെയ്തത്. ഇതിനു മുൻപ് പ്രാർഥനകൾ നടത്തിയ അദ്ദേഹം സത്യപ്രതിജ്ഞ പൂർത്തിയാക്കിയപ്പോൾ തെലങ്കാനയ്ക്കും അംബേദ്കർക്കും എഐഎംഐഎമ്മിനുമൊപ്പം പലസതീനും ജയ് വിളിക്കുകയായിരുന്നു. സഭയിൽ ഭരണപക്ഷത്തു നിന്ന് എതിർപ്പുയർന്നപ്പോൾ സത്യപ്രതിജ്ഞയല്ലാതൊന്നും സഭാ രേഖകളിലുണ്ടാവില്ലെന്നു ചെയറിലിരുന്ന രാധാമോഹൻ സിങ് വിശദീകരിച്ചു. എങ്കിലും ബഹളം അൽപ്പസമയം കൂടി തുടർന്നു.

അതേസമയം, യുപിയിലെ ബറേലിയിൽ നിന്നുള്ള എംപി ഛത്രപാൽ സിങ് ഗംഗ്‌വാർ സത്യപ്രതിജ്ഞയ്ക്കുശേഷം ജയ് ഹിന്ദു രാഷ്‌ട്ര എന്നു പറഞ്ഞതിനെതിരേ പ്രതിപക്ഷ ബെഞ്ചുകളില് നിന്ന് ബഹളമുയർന്നു. സത്യപ്രതിജ്ഞയിൽ മറ്റു കാര്യങ്ങൾ ഒഴിവാക്കണമെന്നു താൻ നേരത്തേ അഭ്യർഥിച്ചിരുന്നെന്ന് പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്തബ് പറഞ്ഞു. സത്യപ്രതിജ്ഞ മാത്രമേ രേഖകളിലുണ്ടാകൂ എന്ന് അദ്ദേഹവും വ്യക്തമാക്കി.

സംഭവത്തിൽ പരാതിയുമായി ബിജെപി രംഘത്തെത്തി. എന്നാൽ, ജയ് പലസ്തീൻ എന്നാണ് താൻ പറഞ്ഞതെന്ന് ഒവൈസി ആവർത്തിച്ചു. മറ്റ് അംഗങ്ങൾ മറ്റു പലതും പറഞ്ഞു. ഞാൻ "ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ' എന്നു പറഞ്ഞു. അതിലെന്താണു തെറ്റ്. ഭരണഘടനയിൽ അതിനു വിലക്കുണ്ടെങ്കിൽ കാണിച്ചുതരൂ. അടിച്ചമർത്തപ്പെട്ട ജനതയെന്ന നിലയ്ക്കാണു പലസ്തീനെ പരാമർശിച്ചതെന്നും ഗാന്ധിജി അവരെക്കുറിച്ചു പറഞ്ഞത് വായിക്കണമെന്നും ഒവൈസി.

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

ആലുവയിൽ ജിം ട്രെയിനർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്