India

''കൈ'' പിടിക്കാൻ തെലങ്കാന; കെസിആറിന്‍റെ ഹാട്രിക് മോഹങ്ങൾ പൊലിഞ്ഞു

ബിജെപി ഏഴു സീറ്റിലാണ് ലീഡ് ചെയ്യുന്നത്

ഹൈദരാബാദ്: തെലങ്കാനയില്‍ കോൺഗ്രസിന് മുൻതൂക്കം. ആകെയുള്ള 119 സീറ്റില്‍ ഏറ്റവും ഒടുവിലത്തെ ഫലസൂചന പ്രകാരം കോണ്‍ഗ്രസ് 69 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്.ബിആര്‍എസ് 39 സീറ്റുകളിലും മറ്റുള്ളവര്‍ 12 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്.

അധികാരത്തില്‍ ഹാട്രിക് നേടുകയെന്ന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ പ്രതീക്ഷകളാണ് തകരുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ റാവുവിന്‍റെ ബിആര്‍എസിന് കനത്ത തിരിച്ചടി. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സിറ്റിങ് സീറ്റായ ഗജവേലില്‍ മുന്നിലാണ്. അതേസമയം കാമറെഡ്ഡിയില്‍ കെസിആര്‍ പിന്നിലാണ്. ഇവിടെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റെ രേവന്ത് റെഡിയാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി ഏഴു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?