India

നേ​തൃ​മാ​റ്റ നാ​ട​ക​വു​മാ​യി ജെ​ഡി​യു; നി​തീ​ഷ് അ​ധ്യ​ക്ഷ​ൻ

പു​തി​യ പ​ദ​വി​യോ​ടു നി​തീ​ഷി​നു താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നെ​ന്നും നേ​താ​ക്ക​ൾ നി​ർ​ബ​ന്ധി​ച്ച​തി​നാ​ലാ​ണ് സ​മ്മ​തി​ച്ച​തെ​ന്നും ത്യാ​ഗി അ​വ​കാ​ശ​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ പു​തി​യ രാ​ഷ്‌​ട്രീ​യ നാ​ട​ക​ത്തി​ന് സാ​ധ്യ​ത തു​റ​ന്നു​വ​ച്ച് ഐ​ക്യ ജ​ന​താ​ദ​ളി​ൽ (ജെ​ഡി​യു) നേ​തൃ​മാ​റ്റം. ഇ​ന്ന​ലെ ചേ​ർ​ന്ന ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വി​ൽ ലാ​ല​ൻ സി​ങ്ങി​നു പ​ക​രം ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ ജെ​ഡി​യു അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ലാ​ല​ൻ സി​ങ്ങി​ന് സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തി​നാ​ലാ​ണു നി​തീ​ഷ് അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ത്ത​തെ​ന്നു പാ​ർ​ട്ടി ദേ​ശീ​യ വ​ക്താ​വ് കെ.​സി. ത്യാ​ഗി. പു​തി​യ പ​ദ​വി​യോ​ടു നി​തീ​ഷി​നു താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നെ​ന്നും നേ​താ​ക്ക​ൾ നി​ർ​ബ​ന്ധി​ച്ച​തി​നാ​ലാ​ണ് സ​മ്മ​തി​ച്ച​തെ​ന്നും ത്യാ​ഗി അ​വ​കാ​ശ​പ്പെ​ട്ടു.

എ​ന്നാ​ൽ, നി​തീ​ഷ് വീ​ണ്ടു​മൊ​രു ചാ​ഞ്ചാ​ട്ട​ത്തി​നു​ള്ള സാ​ധ്യ​ത തു​റ​ന്നി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണു മാ​റ്റ​മെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ത​ന്നെ സൂ​ച​ന ന​ൽ​കു​ന്നു. പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ "ഇ​ന്ത്യ'​യി​ൽ നി​ന്നു പ​ഴ​യ ലാ​വ​ണ​മാ​യ എ​ൻ​ഡി​എ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യാ​റാ​ണെ​ന്ന് ഇ​ത​ര​ക​ക്ഷി​ക​ളെ അ​റി​യി​ക്കാ​നാ​ണ​ത്രെ നി​തീ​ഷി​ന്‍റെ ശ്ര​മം. ഇ​തു​വ​ഴി പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​മെ​ന്നും നി​തീ​ഷ് ക​രു​തു​ന്നു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും എ​എ​പി​യും നി​ർ​ദേ​ശി​ച്ച​ത് നി​തീ​ഷി​ന് അ​ലോ​സ​ര​മു​ണ്ടാ​ക്കി​യി​രു​ന്നു. പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത​തു താ​നാ​ണെ​ന്നും ആ ​പ​രി​ഗ​ണ​ന സ​ഖ്യ​ത്തി​ൽ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണു നി​തീ​ഷി​ന്‍റെ പ​രാ​തി. ബി​ജെ​പി ഇ​ത​ര ക​ക്ഷി​ക​ളെ ചേ​ർ​ത്ത് മു​ന്ന​ണി​യു​ണ്ടാ​ക്കാ​ൻ ബി​ആ​ർ​എ​സ് നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര റാ​വു ഉ​ൾ​പ്പെ​ടെ ശ്ര​മി​ച്ച​പ്പോ​ൾ കോ​ൺ​ഗ്ര​സി​ല്ലാ​ത്ത പ്ര​തി​പ​ക്ഷ മു​ന്ന​ണി​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത് നി​തീ​ഷാ​ണെ​ന്ന് ജെ​ഡി​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​ന​ഞ്ജ​യ് സി​ങ് പ​റ​ഞ്ഞു. എ​ന്നി​ട്ടും മു​ന്ന​ണി രൂ​പീ​ക​രി​ച്ച​പ്പോ​ൾ നി​തീ​ഷി​നെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും സി​ങ്.

പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് പ​ര​സ്യ​മാ​യി പ​റ​ഞ്ഞെ​ങ്കി​ലും "ഇ​ന്ത്യ' യോ​ഗ​ത്തി​ൽ ത​ന്നെ നേ​താ​വാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​ൽ ലാ​ല​ൻ സി​ങ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും നി​തീ​ഷി​നു പ​രാ​തി​യു​ണ്ട്. ലാ​ല​ൻ സി​ങ്ങും ആ​ർ​ജെ​ഡി​യും ത​മ്മി​ലു​ള്ള അ​ടു​പ്പ​വും നേ​തൃ​മാ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ