നോപാർക്കിംഗ് മേഖലയിൽ ഓട്ടോ പാർക്ക് ചെയ്തു; കണ്ടുക്കെട്ടി ആർപിഎഫ്, റെയിൽവെ ടവറിന് മുകളിൽ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവർ 
India

നോപാർക്കിംഗ് മേഖലയിൽ ഓട്ടോ പാർക്ക് ചെയ്തു; കണ്ടുക്കെട്ടി ആർപിഎഫ്, റെയിൽവെ ടവറിന് മുകളിൽ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവർ

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ നോ പാർക്കിംഗ് മേഖലയിലാണ് ഓട്ടോ പാർക്ക് ചെയ്തത്

ചെന്നൈ: നോ പാർക്കിംഗ് മേഖലയിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തതിന് ഓട്ടോറിക്ഷ കണ്ടുക്കെട്ടി ആർപിഎഫ്. പിന്നാലെ റെയിൽവെ ടവറിന് മുകളിൽ ഭീഷണി മുഴക്കി 40 കാരനായ ഓട്ടോ ഡ്രൈവർ. ചെന്നൈയിലാണ് സംഭവം. സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ നോ പാർക്കിംഗ് മേഖലയിലാണ് ഓട്ടോ പാർക്ക് ചെയ്തത്. തുടർന്ന് ആർപിഎഫ് ഓട്ടോ പിടിച്ചെടുക്കുകയായിരുന്നു. ഓട്ടോ വിട്ടുതരണമെന്ന് ആവശ‍്യപ്പെട്ടാണ് പല്ലവൻ ശാലൈ സ്വദേശി കെ. പ്രകാശ് പൊലീസ് സ്റ്റേഷനിലെത്തിയത്.

എന്നാൽ ഓട്ടോ വിട്ടുതരണമെങ്കിൽ 5000 രൂപ പിഴയടക്കണമെന്ന് ഉദ‍്യോഗസ്ഥർ ആവശ‍്യപ്പെട്ടു. പിഴയിൽ ഇളവ് നൽകണമെന്ന് 40 കാരൻ നിരവധി തവണ ആവശ‍്യപ്പെട്ടിട്ടും ഉദ‍്യോഗസ്ഥർ സമ്മതിക്കാതെ വന്നതിന് പിന്നാലെയാണ് 40 കാരൻ മൊബൈൽ ടവറിൽ കയറി ആത്മഹത‍്യ ഭീഷണി മുഴക്കിയത്. പൊലീസിന്‍റെയും സിആർപിഎഫിന്‍റെയും ദീർഘ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇയാൾ താഴെയിറങ്ങാൻ സമ്മതിച്ചത്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും