അയോധ്യ: മൈസൂരുവിലെ ശിൽപ്പി അർജുൻ യോഗിരാജ് നിർമിച്ച രാംലല്ല വിഗ്രഹമാണ് രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതെന്നു ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായി. മൂന്നു വിഗ്രഹങ്ങളിൽ നിന്ന് അർജുൻ യോഗിരാജ് നിർമിച്ച വിഗ്രഹമാണു തെരഞ്ഞെടുത്തതെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ട്രസ്റ്റ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
70 വർഷമായി താത്കാലിക ക്ഷേത്രത്തിൽ ഉപയോഗിച്ചിരുന്ന വിഗ്രഹവും പുതിയ ശ്രീകോവിലിലുണ്ടാകും. പുതിയ വിഗ്രഹത്തിന്റെ തന്റെ നിഗമനമനുസരിച്ച് 150- 200 കിലോഗ്രാമാകും ഭാരമെന്നും ചമ്പത്ത് റായ്.
അഞ്ചു വർഷം പ്രായമായ നിൽക്കുന്ന ബാലനായ രാമരൂപമാണു പ്രധാന വിഗ്രഹം. 18ന് വിഗ്രഹം ഗർഭഗൃഹത്തിലെ പീഠത്തിൽ സ്ഥാപിക്കും.