India

രാമ ക്ഷേത്രത്തിന് മുകളിൽ പാകിസ്ഥാൻ പതാക മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

ബം​ഗളൂരു: അയോധ്യ രാമ ക്ഷേത്രത്തിന് മുകളിൽ പാകിസ്ഥാൻ പതാക മോർഫ് ചെയ്ത് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ​ഗഡാ​ഗ് സ്വദേശി താജുദ്ദീൻ ദഫേദാർ ആണ് അറസ്റ്റിലായത്.

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ നടന്നതിനു പിന്നാലെയാണ് പോസ്റ്റ് പ്രചരിച്ചത്. ചിത്രം വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെ ഹിന്ദുത്വ സംഘടന പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാമ ക്ഷേത്രത്തിൻ്റെ മുകളിൽ പാക് പതാകയും താഴെ ബാബറി മസ്ജിദ് എന്നും എഴുതിയിട്ടുണ്ട്. ഗജേന്ദ്ര​ഗഡ് പൊലീസാണ് പ്രതിയെ പിടികൂടിയത്.

എന്നാൽ ഫെയ്സ്ബുക്കിൽ കണ്ട ചിത്രം അബദ്ധത്തിൽ ഷെയർ ചെയ്തതാണെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഇയാൾ ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ള ആളാണോ എന്നു അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു