India

12 കിലോ ഭാരമുള്ള 'ബാഹുബലി സമോസ'; പെട്ടെന്നു തിന്നു തീർത്താൽ 71,000 രൂപ സമ്മാനം

ഉരുളക്കിഴങ്ങും, പച്ചപ്പട്ടാണിയും പാൽക്കട്ടിയും ഉണക്കിയ പഴങ്ങളും മസാലകളും ചേർത്ത് ആറു മണിക്കൂർ സമയമെടുത്താണ് കൗശലിന്‍റെ കടയിലെ പാചകക്കാർ കൂറ്റൻ സമോസ തയാറാക്കുന്നത്

മീററ്റ്: ആറു മണിക്കൂർ സമയമെടുത്ത് രുചിയോടെ പാകപ്പെടുത്തിയെടുത്ത 12 കിലോ ഭാരമുള്ള കൂറ്റൻ ബാഹുബലി സമോസ...ഈ സമോസ വെറും അര മണിക്കൂർ കൊണ്ട് തിന്നു തീർത്താൽ 71,000 രൂപ സമ്മാനവും കിട്ടും. ഉത്തർപ്രദേശിലെ മീററ്റിൽ ശുഭം കൗശൽ എന്ന കച്ചവടക്കാരനാണ് ആരെയും വിസ്മയിപ്പിക്കുന്ന ബാഹുബലി സമോസയും, അതു തിന്നു തീർക്കുന്നവർക്ക് ഉഗ്രൻ സമ്മാനവും ഒരുക്കി കാത്തിരിക്കുന്നത്.

ഉരുളക്കിഴങ്ങും, പച്ചപ്പട്ടാണിയും പാൽക്കട്ടിയും ഉണക്കിയ പഴങ്ങളും മസാലകളും ചേർത്ത് ആറു മണിക്കൂർ സമയമെടുത്താണ് കൗശലിന്‍റെ കടയിലെ പാചകക്കാർ കൂറ്റൻ സമോസ തയാറാക്കുന്നത്. സമോസ വറുത്തെടുക്കാൻ മാത്രം 90 മിനിറ്റ് സമയമെടുക്കുമെന്ന് കൗശൽ പറയുന്നു.എന്തായാലും കൗശലിന്‍റെ സമോസ ഇപ്പോൾ ഹിറ്റാണ്. പലരും ഇപ്പോൾ പിറന്നാളിന് കേക്കിന് പകരം മുറിക്കാൻ സമോസ വാങ്ങിക്കൊണ്ടു പോകുന്നുണ്ടെന്നാണ് കൗശൽ പറയുന്നത്.

മുൻകൂട്ടി ഓഡർ ചെയ്യുന്നവർക്കു വേണ്ടി മാത്രമേ ഇപ്പോൾ ബാഹുബലി സമോസ ഉണ്ടാക്കുന്നുള്ളൂ.സമോസയിൽ എന്തെങ്കിലും പരീക്ഷണം നടത്തമെന്നായിരുന്നു മനസിലുണ്ടായിരുന്നത്. അതു പ്രകാരം ആദ്യം 4 കിലോ ഭാരമുള്ള സമോസ ഉണ്ടാക്കി. പിന്നീട് 8 കിലോ ഭാരമുള്ള സമോസ ഉണ്ടാക്കി..രണ്ടും വലിയ ഹിറ്റായി മാറി. അതിനു ശേഷമാണ് ബാഹുബലി സമോസയിലേക്കെത്തുന്നത്. ഒരു ബാഹുബലി സമോസയ്ക്ക് 1500 രൂപയാണ് വില.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും