ജാമ്യ കാലാവധി അവസാനിച്ചു: കെജ്‌രിവാൾ ഇന്ന് തിരികെ ജയിലിലേക്ക് arvind kejriwal - file
India

ജാമ്യ കാലാവധി അവസാനിച്ചു: കെജ്‌രിവാൾ ഇന്ന് തിരികെ ജയിലിലേക്ക്

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം ശനിയാഴ്ച അവസാനിച്ചതിനാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ജയിലിലേക്ക് മടങ്ങും. ഇന്ന് വൈകിട്ട് 3 മണിയോടെ തിരികെ തിഹാർ ജയിലിലേക്ക് മടങ്ങുമെന്നാണ് കെജ്‌രിവാൾ അറിയിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്‌രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 7 ദിവസത്തെ ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതി പരിഗണിച്ചില്ല. തുടർന്ന് വിചാരണക്കോടതിയെ സമീപിച്ചെങ്കിലും കേസ് ജൂൺ‌ 5 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

മാർച്ച് 21നാണ് ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. മേയ് 10ന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതി ജൂൺ 2ന് ജയിലിലേക്ക് മടങ്ങണമെന്ന് കെജ്‌രിവാളിനോട് നിർദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറത്തിറങ്ങിയ കെജ്‌രിവാൾ 67 റോഡ്‌ഷോകളിലും റാലികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുകയും വിവിധ മാധ്യമങ്ങൾക്ക് 30 അഭിമുഖങ്ങൾ നൽകുകയും ചെയ്തിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ