India

മമതയ്ക്ക് സമ്മാനമായി 600 കിലോ മാമ്പഴം! പതിവു തെറ്റിക്കാതെ ബംഗ്ലാദേശ് പ്രധാനമന്ത്രി

കൊൽക്കത്ത: പതിവു തെറ്റിക്കാതെ ഇത്തവണയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മാമ്പഴങ്ങൾ സമ്മാനമായി അയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇത്തവണ 600 കിലോ മാമ്പഴമാണ് മമതയെ തേടിയെത്തിയത്.

ഹിമസാഗർ, ലാങ്ഗ്ര ഇനങ്ങളിൽ പെട്ട മാമ്പഴങ്ങളാണ് സമ്മാനമായി അയച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഹസീന ഇതു പോലെ മാമ്പഴങ്ങൾ സമ്മാനമായി അയച്ചിരുന്നതായി ബംഗ്ലാദേശ് ഡപ്യൂട്ടി ഹൈ കമ്മിഷൻ വ്യക്തമാക്കി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കെല്ലാം മാമ്പഴം സമ്മാനമായി നൽകാറുണ്ട്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമബംഗാൾ, ത്രിപുര, അസം മുഖ്യമന്ത്രിമാർക്കുമാണ് ഹസീന മാമ്പഴം നൽകിയത്.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു