India

കോൺഗ്രസിന്‍റേത് വ്യാജ വാഗ്ദാനങ്ങൾ: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

വാഗ്ദാനങ്ങൾ നിറവേറ്റാത്ത ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി

മംഗളൂരു : തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് നടത്തിയതു വ്യാജ വാഗ്ദാനങ്ങളാണെന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആ വാഗ്ദാനങ്ങളുടെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൊഴിൽരഹിതായ ബിരുദധാരികൾക്ക് ധനസഹായം നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചു രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പരാമർശത്തിന്‍റെ വെളിച്ചത്തിൽ, കർണാടകയിൽ ജനങ്ങൾ അദ്ദേഹത്തിന്‍റെ വാഗ്ദാനങ്ങൾക്കു വില കൽപ്പിക്കില്ല. രാഹുൽ ഗാന്ധി മുമ്പും കർണാടകയിൽ വന്നിട്ടുണ്ട്. ഭാരത് ജോഡോ യാത്രയും നടത്തി. അതൊന്നും പ്രതിഫലനം സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, അതൊന്നും നിറവേറ്റിയിട്ടില്ല. വാഗ്ദാനങ്ങൾ നിറവേറ്റാത്ത ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ അധിക്ഷേപിച്ചുള്ള പരാമർശത്തെ കർണാടകയിലെ ജനങ്ങൾ ഉൾപ്പെടെയുള്ളവർ അപലപിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ രാഹുൽ ഗാന്ധി നൽകുന്ന വാഗ്ദാനങ്ങൾക്ക് യാതൊരു വിലയുമില്ല, മുഖ്യമന്ത്രി പ്രതികരിച്ചു.

പുടിൻ ഇന്ത്യയിലേക്ക്

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം

ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല

അന്ന് ആക്രമണം, ഇന്നു സ്വീകരണം, ''സർക്കാർ മാപ്പ് പറയണമെന്ന് പലരും പറയുന്നുണ്ട്''

വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരൻ