വിൽപ്പന കൂടി; വീര്യമനുസരിച്ച് ബിയറിന് 10 മുതൽ 30 രൂപ വരെ വില വർധന representative image
India

വിൽപ്പന കൂടി; വീര്യമനുസരിച്ച് ബിയറിന് 10 മുതൽ 30 രൂപ വരെ വില വർധന

കഴിഞ്ഞ 2 വർഷത്തിനിടെ സംസ്ഥാനത്തു ബിയർ വിൽപന ഇരട്ടിച്ചതോടെയാണു വരുമാന വർധന ലക്ഷ്യമിട്ടുള്ള നടപടി

ബെംഗളൂരു: കർണാടകയിൽ ബിയർ വില 10 രൂപ മുതൽ 30 രൂപ വരെ വർധിപ്പിച്ചേക്കും. വീര്യത്തിന്‍റെ അടിസ്ഥാനത്തിൽ 3 നികുതി സ്ലാബുകൾ ഏർപ്പെടുത്തുന്നതോടെയാണു വിലവർധന. പ്രീമിയം ബ്രാൻഡ് മദ്യത്തിന്‍റെ വില 25 % വരെ കുറച്ചതിനു പിന്നാലെയാണിത്. 2023–24 സാമ്പത്തിക വർഷത്തിൽ ബീയർ വിൽപനയിലൂടെ 5703 കോടി രൂപയാണു സർക്കാരിനു ലഭിച്ചത്.

കഴിഞ്ഞ 2 വർഷത്തിനിടെ സംസ്ഥാനത്തു ബിയർ വിൽപന ഇരട്ടിച്ചതോടെയാണു വരുമാന വർധന ലക്ഷ്യമിട്ടുള്ള നടപടി. സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിനു ശേഷം 2 തവണ ബിയർ വില ഉയർത്തിയിട്ടുണ്ട്.

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍

മണിപ്പുരിൽ കൂടുതൽ സേനയെ വിന്യസിക്കും; അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും

മംഗളൂരു റിസോർട്ട് സ്വിമ്മിങ് പൂളിൽ 3 പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവം: 2 പേ‌ർ അറസ്റ്റിൽ | Video

താജ് മഹലും ആഗ്ര ഫോർട്ടും കാണാം; സന്ദർശനം തികച്ചും സൗജന്യം