India

ഭരണം നിലനിർത്തിയാൽ കാർഷിക വായ്പ എഴുതിത്തള്ളും, ജാതി സെൻസസ് നടത്തും: ഭൂപേഷ് ബഘേൽ

റായ്പുർ: ഛത്തീസ്ഗഡിൽ കാർഷിക വായ്പകൾ എഴിതിത്തള്ളുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ. അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ തന്നെയാണ് തുടർ ഭരണം ലക്ഷ്യമിട്ടും പുറത്തുവിട്ടിരിക്കുന്നതെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു.

കർഷകർക്ക് ആശ്വാസകരമായ നടപടികളാണ് കോൺഗ്രസ് സർക്കാർ സ്വീകരിച്ചത്. കർഷകരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ല് 15 ക്വിന്‍റലിൽ നിന്ന് 20 ക്വിന്‍റലായി ഉയർത്തുമെന്നും അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്നും ബഘേൽ പറഞ്ഞു.

ഇതിനിടെ എഐസിസി സംസ്ഥാനത്തെ 17.5 ലക്ഷത്തോളം ദരിദ്രർക്ക് വീടുവെച്ച് നൽകുമെന്ന് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഡിലെ 90 സീറ്റുകളിലേക്കും സ്ഥാനാർഥികളായെങ്കിലും പ്രകടന പത്രിക കോൺഗ്രസ് പുറത്തിറക്കിയിട്ടില്ല.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു