Tara Sahadev 
India

ഷൂട്ടിങ് താരത്തിന്‍റെ മതം മാറ്റാൻ ശ്രമം; ഭർത്താവിന് ജീവപര്യന്തം തടവ്

ന്യൂഡൽഹി: ദേശീയ ഷൂട്ടിങ് താരം താര സഹദേവിനെ പ്രണയക്കെണിയിൽ വീഴ്ത്തി മതപരിവർത്തനം നടത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് റഖിബുൾ ഹസൻ ഖാന് റാഞ്ചിയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവു വിധിച്ചു.

ഇയാളുടെ അമ്മ കൗസർ റാണിക്ക് പത്തു വർഷവും മുൻ ഹൈക്കോടതി രജിസ്ട്രാർ മുഷ്താഖ് അഹമ്മദിന് 15 വർഷവും തടവ് വിധിച്ചിട്ടുണ്ട്. ഗൂഢാലോചനക്കുറ്റത്തിനാണ് അഹമ്മദിനെ ശിക്ഷിച്ചത്. 2017ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണു ശിക്ഷ.

ഷൂട്ടിങ് താരമായ താര സഹദേവിനെ രഞ്ജിത് കോഹ്‌ലി എന്ന പേരിൽ ആൾമാറാട്ടം നടത്തിയ പ്രണയക്കെണിയിൽ വീഴ്ത്തിയ റഖിബുൾ ഹസൻ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യാൻ സമ്മർദം ചെലുത്തുകയും പീഡിപ്പിക്കുകയുമായിരുന്നെന്നാണു കേസ്.

റഖിബുളിന്‍റെ അമ്മ കൗസർ റാണിയും ഇതിനു കൂട്ടുനിന്നു. വിവാഹം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് രഞ്ജിത്തിന്‍റെ യഥാർഥ പേര് റഖിബുൾ എന്നാണെന്നും ഇവർ ഇസ്‌ലാം വിശ്വാസികളാണെന്നും താര സഹദേവ് അറിയുന്നത്.

മതപരിവർത്തനത്തിനുള്ള സമ്മർദവും പീഡനവും ശക്തമായതോടെ താര വിവാഹമോചനത്തിനു കോടതിയെ സമീപിച്ചു. താരയുടെ ആവശ്യം അംഗീകരിച്ച കോടതി ഇവർക്കെതിരേ അന്വേഷണത്തിനും ഉത്തരവിട്ടു. ഇതോടെ, ഒളിവിൽപ്പോയ റഖിബുളിനെയും അമ്മയെയും ഡൽഹി വിമാനത്താവളത്തിനു സമീപത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു