India

ദുരന്തത്തിലും വർഗീയത, ഇസ്‌ലാം വിരോധം: നടപടിയെടുക്കുമെന്ന് ഒഡീശ പൊലീസ്

ബാലസോർ: ട്രെയ്ൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വർഗീയതയും ഇസ്ലാമോഫോബിയയും വളർത്താൻ ശ്രമിക്കുന്നവർക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് ഒഡീശ പൊലീസിന്‍റെ മുന്നറിയിപ്പ്.

അപകടം നടന്ന സ്ഥലത്ത് മുസ്‌ലിം ആരാധനാലയമുണ്ടെന്നും, അപകമുണ്ടായത് വെള്ളിയാഴ്ചയാണെന്നും കാണിച്ച് The Random Indian എന്ന ട്വിറ്റർ ഹാൻഡിലിൽനിന്നാണ് തീവ്ര വർഗീയ സ്വഭാവമുള്ള പോസ്റ്റ് വന്നത്. എന്നാൽ, ആകാശ ദൃശ്യം ഉപയോഗിച്ച് മുസ്‌ലിം ആരാധനാലയം എന്നു സ്ഥാപിക്കാൻ ശ്രമിച്ചിരിക്കുന്ന ചിത്രം യഥാർഥത്തിൽ ഹിന്ദു ക്ഷേത്രത്തിന്‍റേതാണെന്ന് മറ്റു കോണുകളിൽനിന്നുള്ള ചിത്രങ്ങളിൽ വ്യക്തമാണ്.

വ്യാജവും ദുരുദ്ദേശ്യപരവുമായ പ്രചരണങ്ങളിൽ വീഴരുതെന്നും, അപകടത്തിന്‍റ് വർഗീയ നിറം നൽകാൻ ആരു ശ്രമിച്ചാലും കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം