അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് തീരത്തോടടുക്കുമ്പോൾ കനത്ത ജാഗ്രതയിലാണ് ഗുജറാത്ത് തീരം. സൗരാഷ്ട്ര-കച്ച് മേഖലകളിൽ ശക്തമായ കാറ്റും മഴയും തുടങ്ങി. മരം ഒടിഞ്ഞു വീണ് രണ്ട് കുട്ടികളുൾപ്പെടെ 4 പേർ മരിച്ചു.
തീരത്തോടടുക്കുന്ന ചുഴലിക്കാറ്റിന് ഏകദേശം150 കിലോമീറ്റർ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര-കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താത്കാലികമായി മാറ്റിപ്പാർപ്പിച്ചു.
അടുത്ത രണ്ടു ദിവസത്തേക്കുള്ള 67 ട്രെയിനുകൾ റദ്ദാക്കി. ആളുകളോട് വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്. പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളെല്ലാം ഇതിനോടകം തന്നെ അടച്ചിട്ടുണ്ട്.