India

കലഹം രൂക്ഷം; കർണാടക ബിജെപി സ്ഥാനാർഥികളായി, ആദ്യപട്ടികയിൽ 189 സ്ഥാനർത്ഥികൾ

എ​​​ട്ടു വ​​​നി​​​ത​​​ക​​​ൾ. ഒ​​​ബി​​​സി- 32, പ​​​ട്ടി​​​ക​​​ജാ​​​തി-30, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം-16 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യം

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി, ബം​​​​​​ഗ​​​​​​ളൂ​​​​​​രു: നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ നാ​​​​​​മ​​​​​​നി​​​​​​ർ​​​​​​ദേ​​​​​​ശ പ​​​​​​ത്രി​​​​​​കാ സ​​​​​​മ​​​​​​ർ​​​​​​പ്പ​​​​​​ണം തു​​​​​​ട​​​​​​ങ്ങാ​​​​​​നി​​​​​​രി​​​​​​ക്കെ​​​​​​യും സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തെ​​​ച്ചൊ​​​ല്ലി​​​യു​​​ള്ള ക​​​ല​​​ഹ​​​ത്തി​​​ൽ കു​​​രു​​​ങ്ങി ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക ബി​​​​​​ജെ​​​​​​പി. കോ​​​​​​ൺ​​​​​​ഗ്ര​​​​​​സും ജെ​​​​​​ഡി​​​​​​എ​​​​​​സും ആ​​​​​​ദ്യ​​​​​​ഘ​​​​​​ട്ടം സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ ഇ​​​​​​തി​​​​​​ന​​​​​​കം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു ക​​​​​​ഴി​​​​​​ഞ്ഞു. പ​​​ല​​​ത​​​വ​​​ണ മാ​​​റ്റി​​​വ​​​ച്ച​​​ശേ​​​ഷം ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ആ​​​​​​ദ്യ ഘ​​​​​​ട്ട സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​പ്പ​​​​​​ട്ടി​​​​​​ക ഇ​​​ന്ന​​​ലെ രാ​​​ത്രി വൈ​​​കി പ്ര​​​ഖ്യാ​​​പി​​​ക്കു​​​മ്പോ​​​ഴും വി​​​മ​​​ത ഭീ​​​ഷ​​​ണി തു​​​ട​​​രു​​​ക​​​യാ​​​ണ്. 224 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് 189 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യാ​​​ണു പാ​​​ർ​​​ട്ടി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ഇ​​​വ​​​രി​​​ൽ 52 പേ​​​ർ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ൾ. എ​​​ട്ടു വ​​​നി​​​ത​​​ക​​​ൾ. ഒ​​​ബി​​​സി- 32, പ​​​ട്ടി​​​ക​​​ജാ​​​തി-30, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം-16 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യം. ഷി​​​ഗാ​​​വി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ബ​​​സ​​​വ​​​രാ​​​ജ് ബൊ​​​മ്മെ മ​​​ത്സ​​​രി​​​ക്കും. ശി​​​ക്കാ​​​രി​​​പ്പു​​​ര​​​യി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ മ​​​ക​​​ൻ ബി.​​​വൈ. വി​​​ജ​​​യേ​​​ന്ദ്ര​​​യാ​​​ണു സ്ഥാ​​​നാ​​​ർ​​​ഥി.

ഇ​​​​​​തി​​​​​​നി​​​​​​ടെ, ആ​​​​​​ദ്യ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​മെ​​​​​​ന്ന സൂ​​​​​​ച​​​​​​ന ല​​​​​​ഭി​​​​​​ച്ച മു​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ജ​​​​​​ഗ​​​​​​ദീ​​​​​​ഷ് ഷെ​​​​​​ട്ടാ​​​​​​ർ മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്നു പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. മു​​​​​​തി​​​​​​ർ​​​​​​ന്ന നേ​​​​​​താ​​​​​​വ് കെ.​​​​​​എ​​​​​​സ്. ഈ​​​​​​ശ്വ​​​​​​ര​​​​​​പ്പ താ​​​​​​ൻ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ചെ​​​​​​ന്നു പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​തും നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തോ​​​​​​ടു​​​​​​ള്ള അ​​​​​​നി​​​​​​ഷ്ട​​​​​​ത്തി​​​​​​ന്‍റെ സൂ​​​​​​ച​​​​​​ന​​​​​​യെ​​​​​​ന്നാ​​​​​​ണു ക​​​​​​രു​​​​​​തു​​​​​​ന്ന​​​​​​ത്. ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച ചേ​​​​​​ർ​​​​​​ന്ന പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ​​​​​​റി ബോ​​​​​​ർ​​​​​​ഡ് യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ മു​​​​​​ൻ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ബി.​​​​​​എ​​​​​​സ്. യെ​​​​​​ദി​​​​​​യൂ​​​​​​ര​​​​​​പ്പ​​​​​​യും അ​​​​​​സം​​​​​​തൃ​​​​​​പ്തി അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​താ​​​​​​യാ​​​​​​ണു റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്.

സം​​​​​​ശു​​​​​​ദ്ധ​​​​​​മാ​​​​​​യ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​മു​​​​​​ള്ള​​​​​​വ​​​​​​രും വാ​​​​​​യാ​​​​​​ടി​​​​​​ത്ത​​​​​​ത്തി​​​​​​ലൂ​​​​​​ടെ വി​​​​​​വാ​​​​​​ദ​​​​​​മു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ത്ത​​​​​​വ​​​​​​രു​​​​​​മാ​​​​​​യ പു​​​​​​തു​​​​​​മു​​​​​​ഖ​​​​​​ങ്ങ​​​​​​ളെ ഇ​​​​​​ത്ത​​​​​​വ​​​​​​ണ രം​​​​​​ഗ​​​​​​ത്തി​​​​​​റ​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി​​​​​​യു​​​​​​ടെ​​​​​​യും ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര മ​​​​​​ന്ത്രി അ​​​​​​മി​​​​​​ത് ഷാ​​​​​​യു​​​​​​ടെ​​​​​​യും നി​​​​​​ർ​​​​​​ദേ​​​​​​ശം. എ​​​​​​ന്നാ​​​​​​ൽ, പാ​​​​​​ർ​​​​​​ട്ടി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ ജെ.​​​​​​പി. ന​​​​​​ഡ്ഡ​​​​​​യു​​​​​​ടെ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത​​​​​​യി​​​​​​ൽ ചേ​​​​​​ർ​​​​​​ന്ന കേ​​​​​​ന്ദ്ര തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു സ​​​​​​മി​​​​​​തി യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക ബി​​​​​​ജെ​​​​​​പി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു സ​​​​​​മി​​​​​​തി​​​​​​യു​​​​​​ടേ​​​​​​താ​​​​​​യി സം​​​​​​സ്ഥാ​​​​​​ന നേ​​​​​​താ​​​​​​ക്ക​​​​​​ൾ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ച പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ലൈം​​​​​​ഗി​​​​​​ക വി​​​​​​ഡി​​​​​​യോ വി​​​​​​വാ​​​​​​ദ​​​​​​ത്തി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ വ​​​​​​രെ പേ​​​​​​രു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​തു ക​​​​​​ണ്ട് അ​​​​​​മ്പ​​​​​​ര​​​​​​ന്ന പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഇ​​​​​​ത്ത​​​​​​ര​​​​​​ക്കാ​​​​​​രെ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നും സം​​​​​​ശു​​​​​​ദ്ധ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​മു​​​​​​ള്ള താ​​​​​​ര​​​​​​ത​​​​​​മ്യേ​​​​​​ന യു​​​​​​വാ​​​​​​ക്ക​​​​​​ളാ​​​​​​യ സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്കാ​​​​​​നും നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

ഇ​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ​​​​​​യാ​​​​​​ണ് ഹു​​​​​​ബ​​​​​​ള്ളി- ധ​​​​​​ർ​​​​​​വാ​​​​​​ഡി​​​​​​ൽ നി​​​​​​ന്ന് ആ​​​​​​റു ത​​​​​​വ​​​​​​ണ വി​​​​​​ജ​​​​​​യി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള മു​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഷെ​​​​​​ട്ടാ​​​​​​റി​​​​​​നോ​​​​​​ട് മാ​​​​​​റി​​​​​​നി​​​​​​ൽ​​​​​​ക്കാ​​​​​​ൻ നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ച​​​​​​ത്. മാ​​​​​​റി​​​​​​നി​​​​​​ൽ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ൽ ര​​​​​​ണ്ടു മാ​​​​​​സം മു​​​​​​ൻ​​​​​​പേ പ​​​​​​റ​​​​​​യേ​​​​​​ണ്ടി​​​​​​യി​​​​​​രു​​​​​​ന്നെ​​​​​​ന്നാ​​​​​​ണു ഷെ​​​​​​ട്ടാ​​​​​​റി​​​​​​ന്‍റെ മ​​​​​​റു​​​​​​പ​​​​​​ടി. താ​​​​​​ൻ മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്നും ഇ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

ശി​​​​​​വ​​​​​​മൊ​​​​​​ഗ്ഗ​​​​​​യി​​​​​​ൽ ഈ​​​​​​ശ്വ​​​​​​ര​​​​​​പ്പ​​​​​​യ്ക്കു പ​​​​​​ക​​​​​​രം പു​​​​​​തു​​​​​​മു​​​​​​ഖ​​​​​​ത്തെ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്കാ​​​​​​നാ​​​​​​ണ് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ ആ​​​​​​ലോ​​​​​​ച​​​​​​ന. ഇ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് യെ​​​​​​ദി​​​​​​യൂ​​​​​​ര​​​​​​പ്പ​​​​​​യ്ക്കൊ​​​​​​പ്പം പാ​​​​​​ർ​​​​​​ട്ടി​​​​​​യെ കെ​​​​​​ട്ടി​​​​​​പ്പ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക പ​​​​​​ങ്കു​​​​​​വ​​​​​​ഹി​​​​​​ച്ച ഈ​​​​​​ശ്വ​​​​​​ര​​​​​​പ്പ താ​​​​​​ൻ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​നി​​​​​​ല്ലെ​​​​​​ന്നു പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​ത്. തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തോ​​​​​​ടു വി​​​​​​ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ന​​​​​​ഡ്ഡ​​​​​​യെ അ​​​​​​റി​​​​​​യി​​​​​​ച്ചെ​​​​​​ന്നും ഈ​​​​​​ശ്വ​​​​​​ര​​​​​​പ്പ പ​​​​​​റ​​​​​​ഞ്ഞു. എ​​​​​​ഴു​​​​​​പ​​​​​​ത്തി​​​​​​നാ​​​​​​ലു​​​​​​കാ​​​​​​ര​​​​​​നാ​​​​​​യ ഈ​​​​​​ശ്വ​​​​​​ര​​​​​​പ്പ​​​​​​യ്ക്ക് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ അ​​​​​​നൗ​​​​​​ദ്യോ​​​​​​ഗി​​​​​​ക വി​​​​​​ര​​​​​​മി​​​​​​ക്ക​​​​​​ൽ പ്രാ​​​​​​യം 75 ലേ​​​​​​ക്ക് അ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണു സീ​​​​​​റ്റ് നി​​​​​​ഷേ​​​​​​ധി​​​​​​ച്ച​​​​​​തെ​​​​​​ന്നാ​​​​​​ണു സൂ​​​​​​ച​​​​​​ന. താ​​​​​​നി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ മ​​​​​​ക​​​​​​ൻ ക​​​​​​ണ്ഠേ​​​​​​ഷി​​​​​​ന് സീ​​​​​​റ്റ് ന​​​​​​ൽ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ് യെ​​​​​​ദി​​​​​​യൂ​​​​​​ര​​​​​​പ്പ​​​​​​യു​​​​​​ടെ താ​​​​​​ത്പ​​​​​​ര്യം. ബം​​​​​​ഗ​​​​​​ളൂ​​​​​​രു​​​​​​വി​​​​​​ൽ നി​​​​​​ന്നു​​​​​​ള്ള ഒ​​​​​​രു എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​യെ​​​​​​യും മൈ​​​​​​സൂ​​​​​​രു​​​​​​വി​​​​​​ൽ നി​​​​​​ന്നു​​​​​​ള്ള ഒ​​​​​​രു എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​യെ​​​​​​യും ഇ​​​​​​ത്ത​​​​​​വ​​​​​​ണ മാ​​​​​​റ്റി​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​നും പാ​​​​​​ർ​​​​​​ട്ടി തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.

ഗു​​​​​​ജ​​​​​​റാ​​​​​​ത്ത് ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ സി​​​​​​റ്റി​​​​​​ങ് എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​രി​​​​​​ൽ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ത്തെ​​​​​​യും മാ​​​​​​റ്റി​​​​​​നി​​​​​​ർ​​​​​​ത്തി​​​​​​യു​​​​​​ള്ള ത​​​​​​ന്ത്ര​​​​​​മാ​​​​​​ണു ബി​​​​​​ജെ​​​​​​പി പ​​​​​​രീ​​​​​​ക്ഷി​​​​​​ച്ചു വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​ത്. ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​​​യി​​​​​​ലും ഇ​​​​​​ത് ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കാ​​​​​​നാ​​​​​​ണ് നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ താ​​​​​​ത്പ​​​​​​ര്യം. എ​​​​​​ന്നാ​​​​​​ൽ, വ്യ​​​​​​ക്തി​​​​​​ക​​​​​​ൾ​​​​​​ക്കു പാ​​​​​​ർ​​​​​​ട്ടി​​​​​​യെ​​​​​​ക്കാ​​​​​​ൾ സ്വാ​​​​​​ധീ​​​​​​ന​​​​​​മു​​​​​​ള്ള മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ള്ള ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​​​യി​​​​​​ൽ ഇ​​​​​​തു പ്രാ​​​​​​യോ​​​​​​ഗി​​​​​​ക​​​​​​മ​​​​​​ല്ലെ​​​​​​ന്നാ​​​​​​ണ് സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ വാ​​​​​​ദം.

സുപ്രീം കോടതിക്ക് സത്യം ബോധ്യമായി: ഷഹീൻ സിദ്ദിഖ്

ചെന്നൈ വിമാനത്താവളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

'ഡൽഹിയിൽ കൃത്രിമ മഴ വേണം'; അനുവാദം തേടി ഡൽഹി സർക്കാർ, മറുപടി നൽകാതെ കേന്ദ്രം

ഓസ്ട്രേലിയൻ പര്യടനം: ഷഫാലിയെ പുറത്താക്കി, മിന്നു മണി ഇന്ത്യൻ ടീമിൽ

എം.എസ്‌. സുബ്ബലക്ഷ്‌മി പുരസ്‌കാരം ടി.എം. കൃഷ്‌ണയ്ക്ക് നൽകുന്നത് തടഞ്ഞ് ഹൈക്കോടതി